ഇരുപത്തിനാലാം പിറന്നാൽ ആഘോഷിച്ച് നടി അന്ന ബെൻ…
2019ൽ പ്രദർശനത്തിനെത്തിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ നടൻ ഷെയ്ൻ നീഗത്തിന്റെ നായികയായി വേഷമിട്ടുകൊണ്ട് മലയാള സിനിമ ലോകത്തേക്ക് ചുവടു വെച്ച താരമാണ് നടി അന്ന ബെൻ. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന തങ്ങളുടെ മാതാപിതാക്കളുടെ പേരിൽ അഭിനേരംഗത്തേക്ക് എത്തിപ്പെടുന്ന ഒട്ടേറെ താരങ്ങൾ ഉണ്ടെങ്കിലും അന്ന എത്തിയത് തിരക്കഥാകൃത്തായ തൻറെ അച്ഛൻറെ പേര് പറഞ്ഞു കൊണ്ടായിരുന്നില്ല. തന്റെ കഠിനപ്രയത്നം മൂലമാണ് അന്ന മലയാള ചലച്ചിത്രരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തത്. ഓഡിഷനിലൂടെ വിജയിച്ചുകൊണ്ടാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ അന്ന നായികയായി …