സെറ്റ് മുണ്ട് ധരിച്ച് കീരീടം അണിഞ്ഞ് ദേവിയെ പോലെ അണിഞ്ഞൊരുങ്ങി പ്രിയ താരം മാളവിക മേനോൻ.. നവരാത്രി സ്പെഷ്യൽ ഫോട്ടോസ് പങ്കുവെച്ചു താരം ..!

മലയാള സിനിമയിൽ വർഷങ്ങളായി സജീവമായി തുടരുന്ന താരമാണ് നടി മാളവിക മേനോൻ . മലയാള സിനിമയിൽ ഇതുവരേയ്ക്കും ഒരു മുൻനിര നായിക എന്ന പദവിയിലേക്ക് ഉയരാൻ മാളവികയ്ക്ക് കഴിഞ്ഞില്ല. എന്നാൽ പോലും തന്റെ കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടം നേടാൻ മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്. മാളവിക അഭിനയ രംഗത്ത് സജീവമാകുന്നത് തന്റെ പതിമൂന്നാം വയസ്സ് മുതലാണ്. മാളവിക എന്ന താരം പ്രേക്ഷക പ്രിയങ്കരിയായി മാറിയത് അനൂപ് മേനോൻ – ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങിയ 916 എന്ന ചിത്രത്തിലെ പ്രകടനത്തിന് ശേഷമാണ് . അനുപ് മേനോന്റെ മകളായാണ് ഈ ചിത്രത്തിൽ താരം വേഷമിട്ടത്. തൊട്ടടുത്ത വർഷം തന്നെ തമിഴ് ചലച്ചിത്ര രംഗത്തും മാളവിക അരങ്ങേറ്റം കുറിച്ചു. പിന്നീട് അഭിനയ രംഗത്തെ നിറസാന്നിധ്യമായി താരം. മലയാളത്തിലും തമിഴിലുമായി െ നിരവധി സിനിമകളുടെ ഭാഗമാകാൻ മാളവികയ്ക്ക് സാധിച്ചു.



മലയാള സിനിമയിൽ ഇതുവരേക്കും നായിക വേഷങ്ങൾ ഒന്നും തന്നെ താരത്തിന് ലഭിച്ചിട്ടില്ല. മാളവികയുടെ എടുത്തു പറയേണ്ട സവിശേഷതയാണ് വലുപ്പ ചെറുപ്പം നോക്കാതെ തനിക്ക് ലഭിക്കുന്ന ഓരോ വേഷവും അവതരിപ്പിക്കുന്നത്. അക്കാരണങ്ങളാൽ തന്നെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മാളവികയ്ക്ക് അവസരം ലഭിച്ചു. ജോസഫ് , പൊറിഞ്ചു മറിയം ജോസ് , ഞാൻ മേരിക്കുട്ടി, എടക്കാട് ബാറ്റിലിയൻ എന്നീ ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ താരം അഭിനയിച്ചു. ഈ വർഷം റിലീസ് ചെയ്ത പുഴു, സി ബി ഐ 5, ആറാട്ട് , കടുവ, പാപ്പൻ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.



സിനിമയിലേതു പോലെ സാമൂഹ്യ മാധ്യമങ്ങളിലും താരം സജീവമാണ്. തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും മാളവിക തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നവരാത്രിയോടനുബന്ധിച്ച് മാളവിക പങ്കുവച്ച പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തുന്നത്. ഒരു ദേവിയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുയാണ് താരം. സെറ്റ് മുണ്ട് ധരിച്ച് കീരീടം അണിഞ്ഞ് എത്തിയ താരത്തെ കണ്ട് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത് ദേവിയെ പോലെ തന്നെയുണ്ട് എന്നാണ്. അൻസാരിയാണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്.

© 2024 M4 MEDIA Plus