ഗപ്പിയിലേ ആമിനായല്ലെ ഇത്..! ലെഹങ്കയിൽ തിളങ്ങി യുവ താരം നന്ദന വർമ്മ..

ബാലതാരമായി മലയാള ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്തു പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താര സുന്ദരിയാണ് നടി നന്ദന വർമ്മ . രഞ്ജിത്തിന്റെ സംവിധാന മികവിൽ 2012 ൽ റിലീസ് ചെയ്ത സ്പിരിറ്റ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ആയിരുന്നു നന്ദനയുടെ മലയാള സിനിമയിലേക്കുള്ള രംഗ പ്രവേശനം. ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു താരം സിനിമ രംഗത്തേക്ക് കടന്നുവന്നത്. ഒട്ടനവധി അവസരങ്ങൾ ആദ്യ ചിത്രത്തിന് ശേഷം നന്ദനയ്ക്ക് വന്നെത്തി. പ്രേക്ഷകർ ഈ താരത്തെ തിരിച്ചറിയാൻ തുടങ്ങിയത് അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ പ്രകടത്തിന് ശേഷമാണ് .പിന്നീട് താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ 1983, റിംഗ് മാസ്റ്റർ, മിലി, പോളേട്ടന്റെ വീട്, ഗപ്പി, സൺഡേ ഹോളിഡേ , ആകാശമിഠായി, മഴയത്ത്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, വാങ്ക്, അഞ്ചാം പാതിര തുടങ്ങി സിനിമകളിൽ അവതരിപ്പിച്ചു. 2016 ൽ പുറത്തിറങ്ങിയ ഗപ്പിയിലെ പ്രകടനത്തിന് നന്ദനയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. ഈ ചിത്രത്തിലെ ആമിന എന്ന കഥാപാത്രത്തിന് താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറാൻ സാധിച്ചു. ഇന്നും പ്രേക്ഷകർ ഓർക്കുന്നു ഒരു വേഷമാണ് ഗപ്പിയിലെ ആമിന. നന്ദന അവസാനമായി അഭിനയിച്ചത് പൃഥിരാജ് പ്രധാന വേഷം ചെയ്ത ഭ്രമം എന്ന സിനിമയിലാണ് . ഇതിനോടകം നന്ദന തമിഴ് ചലച്ചിത്ര രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചു.സോഷ്യൽ മീഡിയയിൽ മറ്റ് നായികമാരെ പോലെ സജീവ താരമാണ് നന്ദനയും . സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർക്കായി നന്ദന പങ്കുവയ്ക്കാറുള്ളത് തന്റെ നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോസും ആണ് . ഇപ്പോഴിതാ നന്ദന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത് . ഡീപ് വി നെക്ക് ലെഹങ്ക ധരിച്ച് ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ അസോറ ഹോട്ടലിൽ നിന്നുമാണ് താരം ഈ ചിത്രങ്ങൾ എടുത്തിട്ടുള്ളത്. സാറ ആണ് താരത്തിന്റെ ഹെയർ സ്റ്റൈലിംഗും മേക്കപ്പും നിർവഹിച്ചിരിക്കുന്നത്. മനസ്സിലായില്ല നിർവഹിച്ചിരിക്കുന്നത് പാർവതി ഉണ്ണിയാണ്. നന്ദനയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് യാമി ആണ് . നടൻ ടോവിനോ തോമസ് , നടി എസ്തർ അനിൽ എന്നിവർ ഉൾപ്പെടെ നിരവധിപ്പേർ താരത്തിന്റെ ചിത്രങ്ങൾക്കു താഴെ ലൈക്കും കമന്റും നൽകിയിട്ടുണ്ട്.