ബാങ്കോക്കിലെ വെക്കേഷൻ ആഘോഷിച്ച് പ്രിയ വാര്യർ..! സ്വിമ്മിങ് പൂൾ ചിത്രങ്ങൾ പങ്കുവച്ച് താരം..

ഒരു സിനിമയിലൂടെ എന്ന് പറയാൻ സാധിക്കില്ല , ഒരു ഗാന രംഗത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നടിയാണ് പ്രിയ പ്രകാശ് വാര്യർ . ഒമർ ലുലു സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ ശ്രദ്ധേയ ആയത്. ചിത്രത്തിലെ ഈ ഗാനരംഗവും അതിലെ നായികയുടെ കണ്ണിറുക്കി കാണിക്കുന്ന സീനും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു . അതുകൊണ്ട് തന്നെ ഗൂഗിളിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഏറ്റവും അധികം പേർ തിരഞ്ഞ വ്യക്തിയാണ് പ്രിയ വാര്യർ . എന്നാൽ ഈ ചിത്രം പുറത്തിറങ്ങിയപ്പോൾ പ്രിയയ്ക്ക് നിരവധി ട്രോളുകളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.ഗാനത്തിന് ലഭിച്ച സ്വീകാര്യത ചിത്രത്തിനും നടി പ്രിയയ്ക്കും ലഭിച്ചില്ല എന്ന് തന്നെ പറയേണ്ടിവരും. ഈ ചിത്രത്തിന് ശേഷം പ്രിയയെ പിന്നെ മലയാള സിനിമയിൽ കണ്ടിട്ടില്ല. എന്നാൽ താരത്തെ തേടി ബോളിവുഡിൽ നിന്നും അവസരം വന്നെത്തി, ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യാനുള്ള അവസരമാണ് അഡാർ ലൗവിന് ശേഷം പ്രിയയ്ക്ക് ലഭിച്ചത്. ചിത്രം അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ചെക്ക് , ഇഷ്ഖ് : നോട്ട് എ ലൗവ് സ്റ്റോറി എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമകളിലും പ്രിയ അരങ്ങേറ്റം കുറിച്ചു. കന്നഡയിലെ താരത്തിന്റെ അരങ്ങേറ്റ ചിത്രമായ വിഷ്ണു പ്രിയ റിലീസിന് ഒരുങ്ങുകയാണ്. ശ്രീദേവി ബംഗ്ലാവിന് പുറമേ ത്രീ മങ്കീസ്, ലൗവ് ഹാക്കേഴ്സ് എന്നീ ബോളിവുഡ് ചിത്രങ്ങളിൽ കൂടി വേഷമിടുന്നുണ്ട് . അഡാർ ലൗവിന് ശേഷം താരം മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് . കൊല്ല, ഫോർ ഇയേഴ്സ്, ഒരു നാൽപതുകാരന്റെ ഇരുപത്തൊന്ന്കാരി തുടങ്ങി മലയാള സിനിമകളുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.സോഷ്യൽചിത്ര മീഡിയയിലെ ഒരു സജീവ താരമാണ് പ്രിയ. താരം തന്റെ ചിത്രങ്ങളും വീഡിയോസും നിരന്തരമായി പോസ്റ്റ് ചെയ്യാറുണ്ട്. കൂടുതലും ഗ്ലാമറസ് ങ്ങൾ പങ്കുവയ്ക്കുന്നതിനാൽ അതിന്റെ പേരിൽ ഏറെ വിമർശനങ്ങളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പ്രിയ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പ്രേക്ഷക ശ്രദ്ധ നിൽക്കുന്ന തന്റെ ചിത്രങ്ങളാണ് പ്രിയ പങ്കുവച്ചിരിക്കുന്നത് . ഹോട്ട് എന്നാണ് ചിത്രങ്ങൾ കണ്ട താരത്തിന്റെ ആരാധകർ കമന്റ് നൽകിയിരിക്കുന്നത്.