സാരിയിൽ ക്യൂട്ട് ലുക്കിൽ പ്രിയ താരം മിയ ജോർജ്..! ചിത്രങ്ങൾ പങ്കുവച്ച് മിയ..

മലയാള സിനിമയിലെ ഒരു ശ്രദ്ധേയ നായികയാണ് നടി മിയ ജോർജ്. കഴിഞ്ഞ ഒരുപാട് കാലമായി മിയ അഭിനയ രംഗത്ത് സജീവമായി തുടരുന്നുണ്ട്. താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് മിനിസ്‌ക്രീനിൽ കൂടിയാണ് . ബിഗ് സ്ക്രീനിലേക്ക് താരം എത്തുന്നത് 2010 ൽ പുറത്തിറങ്ങിയ ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെ ആണ്. ഈ ചിത്രത്തിൽ നടൻ കൈലാഷിന്റെ അനിയത്തി റോളാണ് മിയ കൈകാര്യം ചെയ്തത്. ചെറിയ ഒരു വേഷം തന്നെയായിരുന്നു ഇത്. അരങ്ങേറ്റ ചിത്രത്തിൽ ചെറു റോൾ ആണ് ലഭിച്ചത് എങ്കിലും പിന്നീട് പിന്നീട് ചെറുതും വലുതുമായി ഒരുപാട് അവസരങ്ങൾ മിയയെ തേടിയെത്തി.ചേട്ടായീസ്, മെമ്മറീസ്, വിശുദ്ധൻ, സലാം കാശ്മീർ , മിസ്റ്റർ ഫ്രോഡ്, കസിൻസ്, 32ാം അധ്യായം 23-ാം വാക്യം, അനാർക്കലി , ഹലോ നമസ്തേ , പാവട , ദി ഗ്രേറ്റ് ഫാദർ , ഷെർലക് ടോംസ്, ഇര , പരോൾ, എന്റെ മെഴുകുതി അത്താഴങ്ങൾ, ബ്രദേഴ്സ് ഡേ , പട്ടാഭിരാമൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ മിയ എത്തി. മലയാളത്തിൽ ശോഭിച്ചതോടെ മിയ അന്യ ഭാഷ ചിത്രങ്ങളിലേക്കും ചേകേറി. തമിഴിലും നിരവധി വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. തെലുങ്കിലും മിയ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.താരം അവസാനമായി അഭിനയിച്ചത് 2022 ൽ പുറത്തിറങ്ങിയ കോബ്ര എന്ന തമിഴ് സിനിമയിലാണ് . സിനിമയിൽ സജീവമായിരുന്ന സമയത്താണ് മിയ വിവാഹിതയാക്കുന്നത്. ലുക്കാ എന്ന മകനുമുണ്ട് മിയയ്ക്ക് ഇപ്പോൾ. മിക്ക അഭിനേത്രികളും വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറയുകയാണ് ചെയ്യാറുള്ളത്. എന്നാൽ മിയ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. മലയാളത്തിലും തമിഴിലുമായി താരത്തിന്റെ നിരവധി ചിത്രങ്ങളാണ് ഒരുങ്ങി കൊണ്ടിരിക്കുന്നത്.സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമകളിലും സിനിമയിലേതു പോലെ സജീവമാണ് താരം. തന്റെ വിശേഷങ്ങളും നിരവധി ഫോട്ടോസും എല്ലാം തന്നെ തന്റെ ആരാധകർക്കായി താരം സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ സാരി ചിത്രങ്ങൾ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . ഇത്തവണയും സാരിയിൽ അതി മനോഹരിയായാണ് മിയ എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ ഇപ്പോൾ താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുയാണ് .