പഴയ ഹോളി ആഘോഷ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി റിമ കല്ലിങ്കൽ..!

അഭിനയത്തിലായാലും ജീവിതത്തിൽ ആയാലും വളരെയധികം ബോൾഡ് ആയിട്ടുള്ള ഒരു താരമാണ് നടി റിമ കല്ലിങ്കൽ. 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ്. അതേ വർഷം തന്നെ പുറത്തിറങ്ങിയ കേരള കഫെ, നീലത്താമര എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഇതിൽ നീലത്താമര എന്ന ചിത്രത്തിലെ കഥാപാത്രം താരത്തിന് പ്രേക്ഷകശ്രദ്ധ നേടി കൊടുത്തു. പിന്നീട് പുറത്തിറങ്ങിയ ഹാപ്പി ഹസ്ബൻഡ്സ് , ബെസ്റ്റ് ഓഫ് ലക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ ഒരു ശ്രദ്ധേയ താരമായി റിമ മാറി.

ഇന്ത്യൻ റുപ്പി, നിദ്ര, 22 ഫീമെയിൽ കോട്ടയം, ഹസ്ബൻഡ്സ് ഇൻ ഗോവ, അയാളും ഞാനും തമ്മിൽ , കമ്മത്ത് ആൻഡ് കമ്മത്ത് , നത്തോലി ഒരു ചെറിയ മീനല്ല, ആഗസ്റ്റ് ക്ലബ്, സക്കറിയുടെ ഗർഭിണികൾ, ചിറകൊടിഞ്ഞ കിനാവുകൾ, 7 സുന്ദരരാത്രികൾ, റാണി പത്മിനി, ആഭാസം, വൈറസ് എന്നിവയാണ് താരം അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങൾ . ഇതിൽ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ ടെസ എന്ന കഥാപാത്രമാണ് ഇന്നും താരത്തിന്റെ കരിയറിൽ തിളങ്ങിനിൽക്കുന്ന ഒരു വേഷം. നീല വെളിച്ചം എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

സംവിധായകനും നിർമാതാവുമായ ആഷിക് അബുവാണ് താരത്തെ വിവാഹം ചെയ്തിരിക്കുന്നത്. വിവാഹശേഷം ഭർത്താവിനൊപ്പം ചേർന്ന് നിർമ്മാണ രംഗത്തേക്കും താരം ചുവടുവെച്ചിരുന്നു. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന നീല വെളിച്ചം എന്ന ചിത്രവും നിർമ്മിക്കുന്നത് താരം തന്നെയാണ്. സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് റിമ . റിമ തന്റെ ഡാൻസ് വീഡിയോസും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ റിമ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത ഹോളി ആഘോഷ ചിത്രങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. നടന കൈരളിയിൽ പണ്ട് സുഹൃത്തുക്കൾക്കൊപ്പം ഹോളി ആഘോഷിച്ച സമയത്തെ ചിത്രങ്ങളാണ് റിമ പങ്കു വെച്ചിട്ടുള്ളത്. മികച്ച സമയങ്ങൾ, ഗുരുജിയുടെ കഥകളും പിന്നെ എല്ലാ കുരങ്ങന്മാരെയും മിസ്സ് ചെയ്യുന്നു എന്നുകൂടി കുറിച്ചുകൊണ്ടാണ് റിമ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.