ഉദ്ഘാടന വേദിയിൽ തിളങ്ങി താര സുന്ദരികൾ..!

ഒട്ടേറെ പുതുമുഖങ്ങളെ പ്രധാന വേഷത്തിൽ അണിനിരത്തി കൊണ്ട് പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കി 2017 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ആന്റണി വർഗീസ് നായക വേഷം ചെയ്ത ഈ ചിത്രത്തിലെ താരത്തിന്റെ നായികയായി എത്തിയത് മറ്റൊരു പുതുമുഖ താരമായ നടി അന്ന രാജൻ ആയിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ചുകൊണ്ട് അന്ന പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ഈ സിനിമ കഴിഞ്ഞിറങ്ങിയതോടെ മലയാളത്തിൽ നിന്ന് തന്നെ നിരവധി അവസരങ്ങൾ അന്നയ്ക്ക് ലഭിച്ചു.



വെളിപാടിന്റെ പുസ്തകം , മധുര രാജ , ലോനപ്പന്റെ മാമോദിസ , സച്ചിൻ , ഗൂഢാലോചന, അയ്യപ്പനും കോശിയും , രണ്ട് , തിരുമാലി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. അന്നയുടെ പുത്തൻ ചിത്രങ്ങൾ ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നിവയാണ്. ഇത്രയേറെ സിനിമകളും വേഷങ്ങളും ലഭിച്ചിട്ടും ആദ്യ സിനിമയിലേത്പോലെയുള്ള ഒരു മികച്ച കഥാപാത്രം പിന്നീട് അന്നയ്ക്ക് ലഭിച്ചിട്ടില്ല. സിനിമകൾ തിരഞ്ഞെടുക്കുന്നത് മിക്കപ്പോഴും അന്നയ്ക്ക് പാളിച്ചകൾ സംഭവിക്കുന്നു എന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്. നഴ്സിംഗ് ജോലിയിൽ നിന്നും വളരെ യാദൃശ്ചികമായി സിനിമയിലേക്ക് എത്തിപ്പെട്ട താരമാണ് അന്ന.



നിരവധി ആരാധകരുള്ള അന്നയുടെ പുത്തൻ ഫോട്ടോസ് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടിക്കൊണ്ടിരിക്കുന്നത്. തൃശ്ശൂരിലെ കൊടുങ്ങല്ലൂരിൽ ഉള്ള ഫ്രൂട്ട് ബേ എന്ന സ്ഥാപനത്തിന്റെ പുത്തൻ ഷോറൂം ഉദ്ഘാടനത്തിന് എത്തിയ അന്നയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഉദ്ഘാടനത്തിന് മുഖ്യാതിഥികളായി എത്തിയത് അന്ന രാജൻ, മാളവിക മേനോൻ, നയന എൽസ എന്നിവരായിരുന്നു . ഇവരിൽ അന്ന ഒരു കറുപ്പ് സാരി അണിഞ്ഞ് അതീവ ഗ്ലാമറസ് ലുക്കിലാണ് ഈ ചടങ്ങിൽ എത്തിയത്. താരത്തിന്റെ ഈ സൗന്ദര്യം കണ്ടു കൊണ്ട് തന്നെ ക്യാമറ കണ്ണുകൾ മുഴുവനും അന്നയിലേക്ക് ആയിരുന്നു.

© 2024 M4 MEDIA Plus