കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രശസ്ത സംവിധായകൻ റാം ഗോപാൽ വർമ്മ ഒരു മലയാളി പെൺകുട്ടിയുടെ പിന്നാലെ നടക്കുകയും മോഡലിംഗ് രംഗത്ത് അവളെ പ്രശസ്തയാക്കുകയും അഭിനയരംഗത്തേക്ക് അരങ്ങേറ്റ ചിത്രം വാഗ്ദാനം ചെയ്യുകയും ചെയ്തിരിക്കുകയാണ്. മലയാളി പെൺകുട്ടിയുടെ ഫോട്ടോകളും വീഡിയോകളും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നിരന്തരം പങ്കുവെച്ചു.
റാം ഗോപാൽ വർമ്മ പങ്കുവെച്ച ഫോട്ടോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ആ പെൺകുട്ടിയുടെ പിന്നാലെ സോഷ്യൽ മീഡിയയും നടക്കുകയും ചെയ്തു. താമസിയാതെ ആ പെൺകുട്ടി സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഒരു താരമായി മാറി. ഇപ്പോൾ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി താരം ഉയർന്നു എന്ന് വേണം പറയാൻ. ശ്രീലക്ഷ്മി സതീഷ് എന്ന കേരള മോഡലിന്റെ ഫോട്ടോയാണ് റാംഗോപാൽ വർമ പങ്കുവെച്ചത്.
പിന്നീട് താരത്തെ തേടി നിരവധി മോഡൽ ഫോട്ടോഷൂട്ടുകൾ എത്തി. ഇപ്പോൾ വീണ്ടും താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. ഇപ്പോൾ രാമഗോപാൽ വർമ്മ നിർമ്മിച്ച ആകാശ വൈഷ്ണവ് സംവിധാനം ചെയ്യുന്ന സാരി എന്ന പുതിയ ചിത്രത്തിൽ താരം അഭിനയിക്കാൻ ഒരുങ്ങുകയാണ്. സാരി എന്ന് തന്റെ പുതിയ ചിത്രത്തിന് വേണ്ടി തന്നെയാണ് ആദ്യം തന്നെ രാം ഗോപാല വർമ്മയുടെ കണ്ണിൽ ശ്രീലക്ഷ്മി ഉടക്കിയത്.
എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം ഇപ്പോൾ താരത്തിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാനും ജനപിന്തുണയും പിന്തുണയും ലഭിക്കാനും കാരണമായിട്ടുണ്ട്. അഭിനയ മേഖലയിൽ ഇനിയും ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ താരത്തെ കാണാൻ സാധിക്കും എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്തായാലും സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്.
ഇതിനോടകം തന്നെ പങ്കുവെച്ച ഓരോ ഫോട്ടോഷൂട്ടും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നതും സ്വീകരിക്കുന്നതും അതിന്റെ തെളിവാണ്. ഇപ്പോൾ പുതുവർഷ ആശംസകൾ പങ്കുവെച്ചുകൊണ്ട് താരം അപ്‌ലോഡ് ചെയ്ത പുതിയ ഫോട്ടോകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിച്ചിട്ടുണ്ട്. സിംപിൾ സാരിയിലൂടെ മായികമായ ഒരു സൗന്ദര്യം താരം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്തായാലും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഫോട്ടോകൾക്ക് താഴെ വന്നുകൊണ്ടിരിക്കുകയാണ്.