ഗപ്പിയിലെ ആമിനയല്ലെ ഇത്..! ലെഹങ്കയിൽ സുന്ദരിയായി യുവ താരം നന്ദന വർമ്മ..

ബാലതാരമായി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന് ശ്രദ്ധിക്കപ്പെട്ട താര സുന്ദരിയാണ് നടി നന്ദന വർമ്മ . നന്ദനയുടെ മലയാള സിനിമയിലേക്കുള്ള രംഗ പ്രവേശനം 2012 ൽ റിലീസ് ചെയ്ത് രഞ്ജിത്തിന്റെ സംവിധാന മികവിൽ ഒരുങ്ങിയ സ്പിരിറ്റ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു . ആദ്യ ചിത്രത്തിന് ശേഷം നന്ദനയ്ക്ക് ഒട്ടനവധി അവസരങ്ങൾ വന്നെത്തി. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ പ്രകടത്തിന് ശേഷമാണ് പ്രേക്ഷകർ ഈ താരത്തെ തിരിച്ചറിയാൻ തുടങ്ങിയത്.1983, റിംഗ് മാസ്റ്റർ, മിലി, പോളേട്ടന്റെ വീട്, ഗപ്പി, സൺഡേ ഹോളിഡേ , ആകാശമിഠായി, മഴയത്ത്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, വാങ്ക്, അഞ്ചാം പാതിര തുടങ്ങി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നന്ദന ശോഭിച്ചു. 2016 ൽ പുറത്തിറങ്ങിയ ഗപ്പി മികച്ച പ്രേക്ഷക പ്രതികരണം നേടിയ നന്ദനയുടെ ചിത്രമാണ് .

താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറാൻ ഈ ചിത്രത്തിലെ ആമിന എന്ന കഥാപാത്രത്തിന് സാധിച്ചു. ഗപ്പിയിലെ ആമിനയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. പൃഥിരാജ് പ്രധാന വേഷം ചെയ്ത ഭ്രമം എന്ന സിനിമയിലാണ് നന്ദന അവസാനമായി അഭിനയിച്ചത് . തമിഴ് ചലച്ചിത്ര രംഗത്തും ഇതിനോടകം നന്ദന തന്റെ സാന്നിധ്യം അറിയിച്ചു. 2020 ൽ പുറത്തിറങ്ങിയ രാജവ്ക്ക് ചെക്ക് എന്നത് ആയിരുന്നു അരങ്ങേറ്റ ചിത്രം.മറ്റ് നായികമാരെ പോലെ സോഷ്യൽ മീഡിയയിലെ സജീവ താരമാണ് നന്ദനയും . നന്ദന ആരാധകർക്കായി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത് തന്റെ നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോസും ആണ് .

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇപ്പോഴിതാ നന്ദന പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത് . ഗ്ലാമറസ് ആയി എത്തിയ താരം ധരിച്ചിരിക്കുന്നത് റെഡ് കളർ സ്ലീവ് ലെസ് ബ്ലൗസും പാവാടയും ആണ്. ദേവ്രാഗിന്റേതാണ് താരത്തിന്റെ വേഷം. അരുൺ ദേവ് ആണ് സ്റ്റൈലിംഗ് നിർവഹിച്ചത്. മേക്കപ്പ് ചെയ്തത് വികാസും നന്ദയുടെ ഹെയർ സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത് നിഖിലും ആണ്. താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ദയോൻ ജോസഫ് ചക്കുങ്കൽ ആണ് .