ക്ഷേത്ര കുളത്തിൽ നീരാടി അമല പോൾ..! ബാലി ചിത്രങ്ങൾ പങ്കുവച്ച് പ്രിയ താരം..

ഒട്ടുമിക്ക താരങ്ങളും പ്രത്യേകിച്ച് നടിമാർ തങ്ങളുടെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ നിന്ന് അവധിയെടുത്തു യാത്രകൾ പോയി ആനന്ദം കണ്ടെത്തുന്നവരാണ് . നടി അമല പോൾ ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു താരം കൂടിയാണ്. കരിയറിൽ തിളങ്ങി നിൽക്കുന്ന താരം യാത്രകൾ ചെയ്താണ് തൻറെ ജീവിതത്തിലെ സന്തോഷം കണ്ടെത്തുന്നത് . സാമൂഹ്യ മാധ്യമങ്ങളിലെ ഒരു നിറ സാന്നിധ്യമായത് കൊണ്ട് തന്നെ തൻറെ യാത്രാ വിശേഷങ്ങളും അവിടെ നിന്നുള്ള ചിത്രങ്ങളും അമല തന്റെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തൻറെ സിനിമ തിരക്കുകൾ എല്ലാം മാറ്റിവച്ചുകൊണ്ട് യാത്ര പോയിരിക്കുകയാണ് അമല.

ബാലിയിലാണ് താരം ഇപ്പോൾ . അമല ബാലിയെ വിശേഷിപ്പിക്കുന്നത് മാന്ത്രികതയും പ്രകൃതി സൗന്ദര്യവും ഒരുപോലെ ഇഴ ചേർന്ന് നിൽക്കുന്ന സ്ഥലം എന്നാണ്. അവിടെ നിന്നുള്ള നിരവധി ചിത്രങ്ങളാണ് ഇതിനോടകം അമല തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തത് . ബാലിയിലെ ഗുനുങ് കാവി സെബതു ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ അമല ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. ഇവിടുത്തെ വിശുദ്ധ ജലത്തിൽ മുങ്ങി ശുദ്ധി നേടുന്ന അമലയെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

വലിയൊരു കുറിപ്പ് കൂടി തന്റെ ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിട്ടുണ്ട് ; ജലത്തിൻറെ ശക്തി എനിക്ക് മാറ്റാൻ കഴിയാത്തത് നേടാനായി നൽകൂ , തീയുടെ ശക്തി ഊർജ്ജത്തിനും ധൈര്യത്തിനും ഒപ്പം എനിക്ക് സാധിക്കുന്ന കാര്യങ്ങൾ മാറ്റാനും , വ്യത്യാസം മനസ്സിലാക്കാനായി വായുവിന്റെ ശക്തിയും , ഭൂമിയുടെ ശക്തി എൻറെ പാത അറിയാനും നടക്കാനുമുള്ള ശക്തിക്കായി നൽകു ; അനുഗ്രഹിക്കൂ … എന്നാണ് അമല ചിത്രങ്ങൾക്ക് താഴെ നൽകിയ കുറിപ്പ്.

അമല തന്റെ കരിയർ ആരംഭിച്ചത് നീലത്താമര എന്ന മലയാള ചിത്രത്തിലൂടെ ചെറിയൊരു വേഷം ചെയ്ത് കൊണ്ടാണ്. പിന്നീട് മലയാളം, തമിഴ് , തെലുങ്കു , കന്നട ഭാഷാ ചിത്രങ്ങളിൽ എല്ലാം തന്റെ മികവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഹിന്ദിയിലേക്കും താരം രംഗ പ്രവേശനം ചെയ്തിട്ടുണ്ട്. മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഉള്ള ക്രിസ്റ്റഫർ ആയിരുന്നു അമലയുടേതായി അവസാനമായി റിലീസ് ചെയ്ത ചിത്രം . മലയാളത്തിലേക്ക് ഒരിടവേളക്കുശേഷം വീണ്ടും തിരിച്ചെത്തിയ അമലയ്ക്ക് ഇപ്പോൾ നിരവധി മലയാള സിനിമകളാണുള്ളത്. ദ്വിജ , പൃഥ്വിരാജിനൊപ്പമുള്ള ആടുജീവിതം തുടങ്ങിയവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ .