സ്വിം സ്യുട്ടിൽ അതീവ ഗ്ലാമറസായി നടി അമല പോൾ.! ചിത്രങ്ങൾ പങ്കുവച്ച് താരം..

സിനിമ താരങ്ങളുടെ അവധിക്കാല ട്രിപ്പുകളെ കുറിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളും മലയാളി പ്രേക്ഷകർ എന്നും ആസ്വദിക്കുന്ന ഒന്നാണ്. താരങ്ങളിൽ പലരുംഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഒരു അല്പം മാറിനിൽക്കാൻ വേണ്ടി വിനോദ സഞ്ചാര സ്ഥലങ്ങളിലേക്ക് അവധി എടുത്ത് പലരും യാത്ര ചെയ്യാറുണ്ട്. അവിടെ നിന്നുള്ള തങ്ങളുടെ മനോഹര ചിത്രങ്ങളും ഇവർ പങ്കുവയ്ക്കാറുണ്ട്. നടിമാരാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ . ഇത്തരത്തിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി അമല പോളും .



അമല പോൾ അവധി ആഘോഷിക്കാൻ പോയത് തെന്നിന്ത്യൻ താര സുന്ദരികളുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മാലിദ്വീപിലേക്ക് ആണ് . അമല യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമുള്ള ഒരാളാണ് . കഴിഞ്ഞ രണ്ട് ദിവസമായി അമല സോഷ്യൽ മീഡിയയിൽ അവിടെ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. മാലിദ്വീപിൽ എത്തിയ മറ്റ് താരങ്ങളെ പോലെ തന്നെ അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോസാണ് അമലയും തന്റെ ആരാധകർക്കായി പങ്കുവച്ചു കൊണ്ടിരിക്കുന്നത്.



അവിടെ അമല പോൾ താമസിച്ചുവരുന്നത് സൺ സിയാം ബീച്ച് റിസോർട്ടിലാണ് . ഇപ്പോഴിതാ അമല പോസ്റ്റ് ചെയ്തിരിക്കുന്നത് രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ ആണ്. സ്വിമ്മിങ് പൂളിൽ നിന്ന് ഫ്ലോട്ടിങ് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന അമല ധരിച്ചിരിക്കുന്നത് സ്വിം സ്യുട്ട് ആണ്. ആഹാര സാധനങ്ങൾ കൊണ്ടുവച്ചിരിക്കുന്നത് ഒരു ലവ് ഷെയ്പ്പ് കോട്ടയിലാണ് . താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ അതിൽ നിന്ന് അമല മുന്തിരി കഴിക്കുന്ന ചിത്രവും ഉണ്ട്.



അമല ധരിച്ചിരിക്കുന്നത് ഓറഞ്ച് നിറത്തിലെ സ്വിം സ്യുട്ടാണ് . അമല മാലിദ്വീപിലേക്ക് അവധി ആഘോഷിക്കാൻ എത്തിയത് പിക്ക് യുവർ ട്രയൽ എന്ന ട്രാവൽ ബുക്കിംഗ് പ്ലാറ്റഫോം വഴിയാണ്. അമല ട്രിപ്പ് പോയിരിക്കുന്നത് എത്ര ദിവസത്തേക്കാണ് എന്നത് വ്യക്തമല്ല. ഇപ്പോൾ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ കീഴടക്കുന്നത് അവിടെ നിന്നുള്ള അമലയുടെ ചിത്രങ്ങളാണ്. അമലയുടെ അവസാനം പുറത്തിറങ്ങിയ സിനിമ കാഡവർ എന്ന തമിഴ് ചിത്രമാണ് . മലയാളത്തിൽ അമല പോളിന്റെ അടുത്തതായി ഇറങ്ങാനുള്ള സിനിമകൾ ടീച്ചർ, ക്രിസ്റ്റഫർ, ആടുജീവിതം എന്നിവയാണ് .

© 2024 M4 MEDIA Plus