മഞ്ജു സുനിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഉപ്പും മുളകും താരം അശ്വതി നായർ..

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത് താരമാണ് നടി അശ്വതി നായർ. അപ്രതീക്ഷിതമായിട്ടാണ് താരം ഈ പരമ്പരയുടെ ഭാഗമായത്. പ്രേക്ഷകർ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച ഈ പരമ്പരയിൽ വേഷമിട്ടതിനുശേഷം അശ്വതിയെയും പ്രേക്ഷകർ ഏറ്റെടുത്തു. സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് അശ്വതി നായർ. മോഡലിംഗ് രംഗത്തും പ്രവർത്തിക്കുന്ന അശ്വതി തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോസും ആണ് ആരാധകർക്കായി പതിവായി പങ്കുവെക്കാറുള്ളത്.

താരം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. നടി മഞ്ജു പത്രോസിനെ ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് താരം പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. മഞ്ജു പത്രോസും അശ്വതിയും ചേർന്ന് നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. ജന്മദിനാശംസകൾ മഞ്ചുമ്മേ എന്നെ കുറിച്ച് കൊണ്ടാണ് താരം ഈ ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. അശ്വതി ധരിച്ചിരിക്കുന്ന പിങ്ക് കളർ ഔട്ട്ഫിറ്റ് ഡ്രൂണി ഡിസൈൻസിന്റേതാണ്. നിരവധി പ്രേക്ഷകരാണ് അശ്വതി പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് താഴെ കമൻറ് നൽകിയത്.മഴവിൽ മനോരമയിലെ ഒരു റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തേക്ക് എത്തിപ്പെട്ട താരമാണ് മഞ്ജു പത്രോസ് . ഇന്നിപ്പോൾ മലയാള സിനിമയിലെ ഒരു ശ്രദ്ധേയ താരമായി മാറിയിട്ടുണ്ട് മഞ്ജു . വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരം പിന്നീട് അതേ ചാനലിലെ മറിമായം എന്ന പരിപാടിയുടെ ഭാഗമാകുകയായിരുന്നു . അത് മഞ്ജുവിന്റെ കരിയറിൽ ഒരു വഴിത്തിരിവായി മാറി. ടെലിവിഷൻ ഷോകളിൽ ശ്രദ്ധ നേടിയ മഞ്ജു 2013 മുതൽ മലയാള സിനിമയിലും സജീവമായി. നോർത്ത് 24 കാതം, ടമാർ പഠാർ , ജിലേബി, ഉറുമ്പുകൾ ഉറങ്ങാറില്ല , മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മരുഭൂമിയിലെ ആന , മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , പൈപ്പിൻ ചുവട്ടിലെ പ്രണയം, കുട്ടനാടൻ മാർപാപ്പ , പഞ്ചവർണ്ണ തത്ത, ഉൾട്ട, മൈ സാന്റ , ഭൂതകാലം, ഹെവൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. താരത്തിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം ക്രിസ്റ്റി ആണ് . തന്റെ കഴിവുകൊണ്ടും കഠിനപ്രയത്നം കൊണ്ടും മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ സാധിച്ച താരമാണ് മഞ്ജു പത്രോസ് .

© 2024 M4 MEDIA Plus