പച്ച അനാർകലിയിൽ സ്റ്റൈലിഷ് ലുക്കിൽ നടി ഐശ്വര്യ ലക്ഷ്മി..

സാമൂഹ്യമാധ്യമങ്ങളിലെ ഒരു നിറസാന്നിധ്യമാണ് ഐശ്വര്യ ലക്ഷ്മി. ഒരു അഭിനേത്രി എന്നതിന് പുറമേ മോഡൽ കൂടിയായ ഐശ്വര്യ നിരവധി വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട്. ഇവയ്ക്കെല്ലാം വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്. തെന്നിന്ത്യൻ ചലച്ചിത്രലോകത്ത് ശോഭിച്ചു നിൽക്കുന്നതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ഐശ്വര്യയ്ക്കുള്ളത്. ഇപ്പോഴിതാ ഐശ്വര്യ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഗ്രീൻ കളർ അനാർക്കലിയിൽ സ്റ്റൈലിഷ് ആയാണ് ഐശ്വര്യ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രസ് മീറ്റിനായി ഒരുങ്ങിയ ഐശ്വര്യയുടെ ലുക്ക് ആണിത് . ഒട്ടേറെ ആരാധകർ ഐശ്വര്യയുടെ ഈ പുത്തൻ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.



കഴിഞ്ഞവർഷം ആയിരുന്നു പൊന്നിയിൻ സെൽവൻ ആദ്യഭാഗം പ്രദർശനത്തിന് എത്തിയത്. മണിരത്നം സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ പൂങ്കുഴലി എന്ന ശ്രദ്ധേയ കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തിലും താരം വേഷമിടുന്നുണ്ട്. ഇതിൻറെ മുന്നോടിയായി നിരവധി പോസ്റ്റുകൾ ഐശ്വര്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരുന്നു. പൂങ്കുഴലി എന്ന കഥാപാത്രത്തിന്റെ മേക്കിങ് വീഡിയോയും ഇക്കഴിഞ്ഞ ദിവസം ഐശ്വര്യ പങ്കുവെച്ചിരുന്നു. അവയ്ക്കെല്ലാം സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.



മോഡലിങ്ങിൽ ശോഭിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത താരമാണ് ഐശ്വര്യ . 2017 കരിയർ ആരംഭിച്ച ഐശ്വര്യ വൈകാതെ തന്നെ തമിഴിലേക്കും പിന്നീട് തെലുങ്കിലേക്കും കടന്നുവന്നു. തെലുങ്കു ചിത്രം നിർമ്മിച്ചു കൊണ്ട് നിർമ്മാണ മേഖലയിലേക്കും താരം ചുവടുവെച്ചു. മലയാളത്തിലും തമിഴിലും ഒരുപോലെ ശോഭിച്ചു മുന്നേറുകയാണ് ഐശ്വര്യ . താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടിക്കൊപ്പം ഉള്ള ക്രിസ്റ്റഫർ ആയിരുന്നു. ദുൽഖർ സൽമാന് ഒപ്പമുള്ള കിംഗ് ഓഫ് കൊത്ത എന്ന മലയാള ചിത്രവും പൊന്നിൻ സെൽവന്റെ രണ്ടാം ഭാഗവും ആണ് ഇനി ഐശ്വര്യയുടെ റിലീസ് ചെയ്യാനുള്ള പുത്തൻ ചിത്രങ്ങൾ .

© 2024 M4 MEDIA Plus