ഹോട്ട് ലുക്കിൽ ആരാധകരെ പിന്നെയും ഞെട്ടിച്ച് പ്രിയാ വാര്യർ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ഒരു ഗാനരംഗത്തിലെ കണ്ണിറുക്കൽ സീൻ കൊണ്ട് ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടാകെ തരംഗം സൃഷ്ടിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷക്കണക്കിന് ആരാധകരെ താരം സ്വന്തമാക്കിയത് . അഡാർ ലവ് എന്ന ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാന രംഗത്തിലൂടെയാണ് പ്രിയയ്ക്ക് ആരാധകരെ ലഭിച്ചത്. 2021-ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രമായ ചെക്കിൽ പ്രധാന വേഷത്തിൽ എത്തിയ താരം ആ ചിത്രത്തിലൂടെ തെലുങ്ക് സിനിമ മേഖലയിലും സജീവമായി. ആ ചിത്രത്തിൽ നിഥിനും രാകുൽ പ്രീത് സിങ്ങിനുമൊപ്പം പ്രിയ അഭിനയിച്ചത് ഹണി ട്രാപ്പറായാണ് . പ്രിയ സിനിമയിൽ മാത്രമല്ല ചില പരസ്യ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ നെസ്‌ലെ മഞ്ചിന്റെ ഹിന്ദി പരസ്യം വൈറലായിരുന്നു.



പ്രിയ വാര്യർ സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് . ഇൻസ്റ്റഗ്രാമിൽ മാത്രമായി 70 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. പ്രിയ വാര്യർ ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാളി നടിമാരിൽ ഒരാളു കൂടിയാണ്. പ്രിയ തന്റെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി നിരന്തരം പങ്കുവയ്ക്കുണ്ട്. താരം ഒരു ശ്രദ്ധേയ മോഡൽ ആയതു കൊണ്ട് തന്നെ തന്റെ ഗ്ലാമറസ് ആയും ഹോട്ടായും ഉള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ താരത്തിന്റെ ഈ ഫോട്ടോകൾ നിമിഷ നേരത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. താരത്തിന്റെ ചിത്രങ്ങൾ ഒട്ടേറെപ്പേർ ഏറ്റെടുക്കുമ്പോൾ മറ്റ് ചിലർ താരത്തിന്റെ ചിത്രങ്ങൾക്ക് ഒട്ടേറെ വിമർശനങ്ങളുമായി മുന്നോട്ടു വരികയും ചെയ്യാറുണ്ട്.



ഈ അടുത്ത് നിരവധി ചിത്രങ്ങളാണ് പ്രിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. പ്രിയ പോസ്റ്റ് ചെയ്ത താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . സ്‌റ്റൈലിഷ് ആയും ഗ്ലാമറസ് ആയുമാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് പ്രിയയുടെ ചിത്രങ്ങൾക്ക് താഴെ കമന്റുകളും ലൈക്കും നൽകിയിട്ടുള്ളത്.

© 2024 M4 MEDIA Plus