ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ, അവിടെയും നിരവധി ആരാധകരെ നേടി. ഇപ്പോൾ തെലുങ്കിലാണ് അനുപമ കൂടുതൽ അഭിനയിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ആറ് തെലുങ്ക് സിനിമകളിൽ അഭിനയിച്ച അനുപമയുടെ അടുത്ത സിനിമയും തെലുങ്കിൽ തന്നെയാണ്. ഇതുവരെ കാണാത്ത ഗ്ലാമറസ് ലുക്കിലാണ് അനുപമ പുതിയ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ സമീപം പുറത്തിറങ്ങിയപ്പോൾ, അനുപമയുടെ ഇന്റിമേറ്റ് രംഗങ്ങൾ വിവാദങ്ങൾക്ക് കാരണമായി.

ഇപ്പോഴിതാ, തന്റെ 28-ാം ജന്മദിനത്തിൽ അനുപമ പങ്കുവച്ച പോസ്റ്റ് ആണ് വൈറലായി മാറിയിരിക്കുന്നത്. ജന്മദിനം ആഘോഷിക്കാൻ മൗറീഷ്യസിൽ പോയ അനുപമ, അവിടെ നിന്നുള്ള ചിത്രങ്ങളും പോസ്റ്റിനോടൊപ്പം ചേർത്തിട്ടുണ്ട്.

പോസ്റ്റിൽ അനുപമ കുറിച്ചത്:

“ഇന്ന് 28 വയസ്സ് തികഞ്ഞു. എന്റെ ജീവിതം, ഞങ്ങളുടെ ജീവിതം ആക്കിയതിന് നന്ദി..

ഇന്ന് ഞാൻ എന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ, ഒരു അഭിനേതാവെന്ന നിലയിൽ എന്റെ സ്വപ്നം ജീവിച്ചതിന്റെ ഒരു പതിറ്റാണ്ട് കൂടി ആഘോഷിക്കുകയാണ്. 18 വയസ്സ് മുതൽ, എന്റെ അവിശ്വസനീയമായ യാത്രയുടെ ഉയർച്ച താഴ്ച്ചകളിലൂടെ എന്നെ ആശ്വസിപ്പിച്ചുകൊണ്ട്, ഓരോ ഘട്ടത്തിലും നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഇന്ധനം. എന്റെ ചിറകുകൾക്ക് താഴെ കാറ്റായതിന് നന്ദി..

© 2024 M4 MEDIA Plus