വൈറ്റ് ഷർട്ടിൽ മോഡേൺ ലുക്കിൽ നടി അഹാന കൃഷ്ണ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാള സിനിമയിലെ താരകുടുംബങ്ങളിൽ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയം തോന്നിയ ഒരു താര കുടുംബമാണ് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റേത്. 27 വർഷത്തോളമായി കൃഷ്ണ കുമാർ മലയാള സിനിമയിൽ സജീവമായി അഭിനയിക്കുന്നു. ഇന്ന് മലയാള സിനിമയിലെ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന കൃഷ്ണ . അഹാന സിനിമയിൽ വേഷമിടുന്നത് തന്റെ പതിനെട്ടാമത്തെ വയസ്സിലാണ്. അഹാനയുടെ ആദ്യ സിനിമ റിലീസായത് 2014-ലായിരുന്നു.

രാജീവ് രവിയുടെ സംവിധാന മികവിൽ ഒരുക്കിയ ഞാൻ സ്റ്റീവ് ലൂപസ് ആയിരുന്നു അഹാനയുടെ ആദ്യ ചിത്രം. അതിൽ നായകനായി അഭിനയിച്ചത് ഫഹദ് ഫാസിലിന്റെ അനിയൻ ഫർഹാനായിരുന്നു . ഈ ചിത്രം ഫർഹാന്റെയും ആദ്യ സിനിമയായിരുന്നു . പക്ഷേ നിർഭാഗ്യം എന്ന് പറയട്ടെ ആ സിനിമ തിയേറ്ററുകളിൽ പരാജയപ്പെട്ടു. പക്ഷേ അഹാന എന്ന താരം വിജയിച്ചു. അഹാനയെ തേടി കൂടുതൽ അവസരങ്ങൾ എത്തി. പിന്നീട് താരം വേഷമിട്ടത് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിൽ നിവിൻ പോളിയുടെ അനിയത്തി വേഷമാണ് അഹാന അവതരിപ്പിച്ചത്.

ഈ ചിത്രത്തിന് ശേഷം പതിനെട്ടാം പടി, ലുക്ക എന്നീ ചിത്രങ്ങളിൽ നായികയായി അഹാന അഭിനയിച്ചു. അഹാനയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുത്ത ചിത്രമാണ് ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രം. അഭിനേത്രി എന്ന നിലയിൽ ശോഭിക്കുന്ന അഹാന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ താരങ്ങളാണ് അഹാനയുടെ അനിയത്തിമാരും. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് മൂവർക്കും ഉള്ളത്.

തന്റെ പുതിയ സിനിമ വിശേഷവും, റീൽസും, ട്രിപ്പ് ഫോട്ടോസും ഒക്കെ ഇൻസ്റ്റാഗ്രാമിൽ അഹാന പങ്കുവയ്ക്കാറുണ്ട്. കൂടാതെ നിരവധി ഫോട്ടോ ഷൂട്ടുകളും അഹാന ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത് അഹാനയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ ഷൂട്ടാണ് . ജിക്സൺ ഫ്രാൻസിസ് ആണ് താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. സ്‌റ്റൈലിഷ് ലുക്കിൽ വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും ഓവർകോട്ടും ധരിച്ചാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. സാംസൺ ലെയ് ആണ് അഹാനയ്ക്ക് മേക്കപ്പ് ചെയ്തത് . കോസ്റ്റ്യൂം ലൈഫ് ഓഫ് കളേഴ്സിന്റേത് ആണ് .

© 2024 M4 MEDIA Plus