കുട്ടവഞ്ചിയിൽ കായലിൻ്റെ നടുവിൽ സുന്ദരിയായി നടി സാധിക വേണുഗോപാൽ.! ചിത്രങ്ങൾ പങ്കുവച്ച് താരം..!

മോഡലിംഗ് രംഗത്ത് സജീവമാകുകയും തുടർന്ന് സിനിമ രംഗത്തേക്ക് ചേകേറുകയും ചെയ്ത താരമാണ് നടി സാധിക വേണുഗോപാൽ. സാധിക അഭിനയ രംഗത്തേക്ക് കടന്ന് വന്നത് ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ്. ആദ്യമായി നായികയായി അഭിനയിച്ചത് എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിലാണ് . ഈ ചിത്രത്തിൽ നടൻ കലാഭവൻ മണിയുടെ നായികയായിട്ടാണ് സാധിക വേഷമിട്ടത്. എന്നാൽ പിന്നീട് അങ്ങോട്ട് ചെറിയ റോളുകൾ മാത്രമാണ് സിനിമയിൽ നിന്നും സാധികയെ തേടിയെത്തിയത്.

സാധികയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയത് 2012-ൽ മഴവിൽ മനോരമയിൽ ആരംഭിച്ച പട്ടുസാരി എന്ന പരമ്പരയാണ്. ആ പരമ്പരയിലൂടെയാണ് സാധിക കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഇത് കൂടാതെ സാധിക ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചു . 2015-ൽ ആയിരുന്നു താരത്തിന്റെ വിവാഹം. എന്നാൽ പിന്നീട് നിയമപരമായി തന്നെ ആ വിവാഹ ബന്ധം വേർപിരിയുകയും ചെയ്തു.

അതിന് ശേഷം വീണ്ടും സാധിക ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സജീവമായി. കൂടുതലായി അവതാരകയായി സാധിക തിളങ്ങിയത് കുക്കിംഗ് പ്രോഗ്രാമുകളിലാണ് . നിരവധി പ്രേക്ഷകരാണ് താരത്തിന്റെ കുക്കിംഗ് ഷോയ്ക്ക് ഉള്ളത്. ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ എത്തിയതോടെയാണ് താരം പ്രേക്ഷകർക്കിടയിൽ സുപരിചിതയാകുന്നത്. എന്നാൽ ആദ്യ കാലങ്ങളിൽ ഈ ഷോയിൽ സജീവമായി തുടർന്ന സാധിക പിന്നീട് അതിൽ നിന്നും പിന്മാറുകയായിരുന്നു . ഈ വർഷം റിലീസ് ചെയ്ത ഒട്ടേറെ ചിത്രങ്ങളിൽ സാധികയും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റേതായി പുറത്തിറിയ അവസാന ചിത്രം പാപ്പൻ ആണ്. ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം തന്നെ സാധികയ്ക്ക് ലഭിച്ചിരുന്നു.

പലപ്പോഴും ഗ്ലാമറസ് ഷൂട്ടുകൾ നടത്തി മലയാളികളെ ഞെട്ടിച്ചിട്ടുള്ള താരം കൂടിയാണ് സാധിക. സോഷ്യൽ മീഡിയയിൽ കൂടുതലും ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളാണ് താരം പങ്കുവച്ചിട്ടുള്ളത്. ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സാധിക. കായലിന് നടുവിൽ കുട്ടവഞ്ചിയിൽ കിടക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത് . സാരിയിൽ ഹോട്ട് ലുക്കിൽ എത്തിയ താരം ഈ ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുന്നത് നിവ വാട്ടർവെയ്സ് എന്ന റിസോർട്ടിന് വേണ്ടിയാണ്. റോബിൻ തോമസാണ് സാധികയുടെ ചിത്രങ്ങൾ പകർത്തിയത്.