ആറ്റുകാൽ പൊങ്കാല അർപ്പിച്ച് നടി നമിത പ്രമോദ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിലെ പൊങ്കാല മഹോത്സവം നടക്കുകയാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഒരു ഉത്സവം കൂടിയാണിത്. കേരളത്തിൽ നിന്ന് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുപോലും സ്ത്രീകൾ ഈ പൊങ്കാല മഹോത്സവത്തിനായി എത്താറുണ്ട് പ്രത്യേകിച്ച് ഈ വർഷം കൂടുതലായി എത്തിച്ചേർന്നിട്ടുമുണ്ട്.

ഗിന്നസ് ബുക്കിൽ വരെ ഇടം പിടിച്ചിട്ടുള്ള ഈ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുന്നതിനായി മലയാള സിനിമ, സീരിയൽ നടിമാരും എത്താറുണ്ട്. അത്തരത്തിൽ ഒരു താരമാണ് നടി ചിപ്പി, സ്ഥിരമായി പൊങ്കാല മഹോത്സവത്തിന് പൊങ്കാലയിടാൻ എത്തുന്ന താരങ്ങളിൽ ഒരാളാണ് ചിപ്പി. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും ആറ്റുകാൽ പൊങ്കാല ഇടുന്നതിനായി ഭക്തജനങ്ങൾക്ക് സാധിച്ചിരുന്നില്ല. അവരവരുടെ വീടുകളിൽ ആയിരുന്നു ഇവർ പൊങ്കാല സമർപ്പിച്ചത്.

എല്ലാം പഴയപടി ആയതുകൊണ്ട് ഈ വർഷം പൊങ്കാല മഹോത്സവം നടത്തുകയും ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും കൂടുതൽ സ്ത്രീകൾ ഇത്തവണത്തെ പൊങ്കാലയ്ക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ചിപ്പി മാത്രമായിരുന്നില്ല ഇത്തവണത്തെ പൊങ്കാലയ്ക്ക് എത്തിയ താരം. ജലജ, സീമ ജി നായർ, ദിവ്യ ബിനു, മാൻവി സുരേന്ദ്രൻ തുടങ്ങിയ താരങ്ങളും ഇത്തവണത്തെ പൊങ്കാല മഹോത്സവത്തിൽ എത്തിയിരുന്നു.

ഇത്തവണത്തെ പൊങ്കാലയിടുന്നതിനായി മലയാളത്തിലെ യുവ താരനിരയിലെ ശ്രദ്ധേയ നടി നമിത പ്രമോദും എത്തിയിരുന്നു. തിരുവനന്തപുരത്തുള്ള തന്റെ ബന്ധുവീട്ടിൽ എത്തിയ നമിത അവിടെത്തന്നെ അമ്മയ്ക്കൊപ്പം പൊങ്കാല സമർപ്പിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സെറ്റുമുണ്ട് ധരിച്ച് തനി നാടൻ ലുക്കിൽ അതീവ സുന്ദരിയായാണ് പൊങ്കാലയ്ക്ക് എത്തിയത്.