മലയാളത്തിലെ ഇപ്പോഴത്തെ യുവ നായികമാർക്കൊപ്പം പിടിച്ചുനിൽക്കാൻ കഴിയുന്ന തരത്തിലുള്ള വമ്പൻ ലുക്കുമായാണ് പഴയകാല പല നായികമാരും ഇപ്പോൾ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. അതിൽ ഏറെ പ്രേക്ഷകരെ ഞെട്ടിച്ചത് നടി മീര ജാസ്മിന്റെ തിരിച്ചുവരവ് തന്നെയായിരുന്നു. മലയാള സിനിമയിലേക്ക് മാത്രമായിരുന്നില്ല പല പ്രേക്ഷകഹൃദയങ്ങളിലേക്ക് കൂടിയായിരുന്നു മീരയുടെ തിരിച്ചുവരവ്. സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയ മീരാ ജാസ്മിൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വളരെയധികം സജീവമായി.
സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ആരാധകർ വൻ സ്വീകാര്യതയാണ് ഈ താരത്തിന് നൽകിയത്. എന്നാൽ താരം സോഷ്യൽ മീഡിയയിൽ സജീവമായതോടെ മീരാജാസ്മിന്റെ മറ്റൊരു വേർഷൻ തന്നെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. ആരാധകർക്കായി തന്റെ ചിത്രങ്ങളും വീഡിയോകളും താരം നിരന്തരം പങ്കുവെക്കാറുണ്ട്. ആദ്യകാലത്തിൽ അവയെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു എന്ന് വേണം പറയാൻ . വമ്പൻ മേക്കോവറുമായി ഗ്ലാമറസ് , ഹോട്ട് ലുക്കിൽ ആയിരുന്നു മീര പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം വൻ സ്വീകാര്യതയും ലഭിച്ചു.
ഇപ്പോഴിതാ മീര തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇടയ്ക്കിടെ നമ്മൾ സ്വയം കണ്ടെത്തുന്നതിനായി മതിയായ ദൂരം സഞ്ചരിക്കണം. കാട്ടിലൂടെ പച്ചപ്പിനടുവിലൂടെ ഒരു നടത്തം എന്ന് കുറിച്ച് കൊണ്ടാണ് മീര തൻറെ യാത്ര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ബ്ലാക്ക് കളർ ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് മീര ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പതിവുപോലെ തന്നെ പ്രായത്തെ വെല്ലുന്ന ലുക്കുമായാണ് മീര ഇത്തവണയും പ്രേക്ഷകർക്കും മുന്നിലെത്തിയത്.