പാവാടയിലും ബ്ലൗസിലും സുന്ദരിയായി യുവ താരം അനശ്വര രാജൻ..!

വേഷമിടുന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയരംഗത്ത് ശോഭിക്കുക എന്നത് വളരെ ഭാഗ്യമേറിയ ഒരു കാര്യം കൂടിയാണ്. ഇന്ന് നമ്മുടെ മലയാള സിനിമയിൽ ഏറെ കഷ്ടപ്പാടുകൾക്ക് ശേഷമാണ് ഓരോ താരങ്ങളും ശ്രദ്ധ നേടി എടുത്തിട്ടുള്ളത്. എന്നാൽ അവരിൽ നിന്ന് വ്യത്യസ്തമായി ആദ്യ ചിത്രത്തിലൂടെ തന്നെ ശോഭിക്കാൻ സാധിക്കുകയും തുടർ അവസരങ്ങൾ നേടിയെടുക്കാൻ സാധിക്കുകയും ചെയ്ത താരമാണ് നടി അനശ്വര രാജൻ . മഞ്ജുവാര്യരുടെ മകളായി വേഷമിട്ടുകൊണ്ട് മലയാള സിനിമയിലേക്ക് ചുവടുവെച്ച ഈ താരം എന്ന മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി ഉയർന്നിരിക്കുകയാണ്.ഉദാഹരണം സുജാത എന്ന ചിത്രത്തിന് ശേഷം താരത്തെ തേടിയെത്തിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രം അനശ്വരയുടെ കരിയറിൽ ഉയർച്ചകൾ കൊണ്ടുവന്നു. ഈ ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്ത അനശ്വരയ്ക്ക് ചിത്രം 50 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയതോടെ അഭിനയരംഗത്ത് വളരെയേറെ സ്വീകാര്യതയും ലഭിച്ചു. അതിനുശേഷം നിരവധി ചിത്രങ്ങളിൽ വേഷമില്ലെങ്കിലും പിന്നീട് സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുകയും ആ ചിത്രം ഹിറ്റായി മാറുകയും ചെയ്തു. ഇന്നിപ്പോൾ മലയാളത്തിലെ ഒരു ശ്രദ്ധേയ നായികയായി താരം മാറിയിരിക്കുകയാണ്. മലയാളത്തിന്റെ പുറമേ അന്യഭാഷാ ചിത്രങ്ങളിലേക്കും അനശ്വര ഇപ്പോൾ ചുവടുറപ്പിച്ചിരിക്കുകയാണ്.ഈയടുത്തായി താരത്തിന്റെതായി രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്തത് ഒന്ന് മലയാളത്തിൽ മറ്റൊന്ന് തമിഴിലും . തഗ്സ് എന്ന ചിത്രമാണ് തമിഴിൽ റിലീസ് ചെയ്തത് ഇത് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന മലയാള ചിത്രത്തിന്റെ തമിഴ് പതിപ്പാണ്. അർജുൻ അശോകൻ , മമിത ,ബൈജു മിയ എന്നിവരും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത പ്രണയവിലാസം എന്ന മലയാള ചിത്രമാണ് അനശ്വരയുടെതായി പുറത്തിറങ്ങിയ മലയാളത്തിലെ പുത്തൻ ചിത്രം .ഈ ചിത്രത്തിൻറെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ എത്തിയ അനശ്വരയുടെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടുന്നത്. വളരെ ക്യൂട്ട് ലുക്കിലാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തൊരു ക്യൂട്ട് എന്നാണ് ആരാധകരിൽ പലരും താരത്തിന്റെ ചിത്രങ്ങൾ കണ്ട് കമന്റ് ചെയ്തത്. അനുസരിയുടെ ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് രാഹുൽ , ഷാനു എന്നിവരാണ് . അനശ്വരയുടെ പുതിയ പ്രോജക്ട് ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൻറെ ഹിന്ദി പതിപ്പായ യാരിയൻ ടു ആണ് .

© 2024 M4 MEDIA Plus