സീതാരാമത്തിലെ സീതയല്ലെ ഇത്.. ബിക്കിനിയിൽ ഗ്ലാമറസായി നടി മൃണാൾ താക്കൂർ..

മറാത്തി ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിക്കുകയും സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ സ്വന്തമാക്കുകയും ചെയ്ത താര സുന്ദരിയാണ് നടി മൃണാൾ താക്കൂർ . വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ഈ താരം സുരാജ്യ എന്ന ചിത്രത്തിൽ കൂടി അഭിനയിച്ചതിന് ശേഷം ബോളിവുഡിലേക്ക് രംഗപ്രവേശനം ചെയ്തു. ലവ് സോണിയ എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡിലേക്കുള്ള കടന്നുവരവ്.അതിനുശേഷം താരം സൂപ്പർ 30, ഗോസ്റ്റ് സ്റ്റോറീസ്, ബഡ്ല ഹൗസ്, ധമാക്ക, തൂഫാൻ, ജേഴ്സി തുടങ്ങി ഹിന്ദി ചിത്രങ്ങളിൽ കൂടി നായിക സഹനടി എന്നീ വേഷങ്ങളിൽ ശോഭിച്ചു. ഇവയിൽ ജീവചരിത്ര കഥകളായ സൂപ്പർ 30, ബഡ്ല ഹൗസ് എന്നിവ താരത്തിന് പ്രത്യേക പ്രശംസ നേടിക്കൊടുത്തു. 2022ലെ ദുൽഖർ സൽമാൻ ഒപ്പം വേഷമിട്ട സീതാരാമം എന്ന തെലുങ്ക് ചിത്രം വമ്പൻ വാണിജ്യ വിജയം കാഴ്ചവച്ചതോടെ മൃണാൾ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു താരമായി ഉയർന്നു. ഈ ചിത്രം പുറത്തിറങ്ങിയത് അവിടെ ഒട്ടേറെ ആരാധകരെയാണ് മൃണാളിന് ലഭിച്ചത്.താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന മുഴുനീള ചിത്രം സീതാരാമമാണ്. അതിനുശേഷം സെൽഫി എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചിരുന്നു എങ്കിലും ഒരു ഗാനരംഗത്തിൽ മാത്രമായിരുന്നു മൃണാൾ വേഷമിട്ടത്. ഈ വർഷം മൃണാളിന്റെതായി അഞ്ചോളം ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഗുമ്രാ, പിപ്പ, ആൻഖ് മിക്കോളി, പൂജ മേരി ജാൻ എന്നീ ഹിന്ദി ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രവും മൃണാളിന്റെതായി ഒരുങ്ങുന്നുണ്ട്.ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് മൃണാൾ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ്. ബ്ലൂ കളർ ബിക്കിനിയിൽ ഹോട്ട് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങളും ഒപ്പം പോസ്റ്റ് ചെയ്ത മറ്റു ചിത്രങ്ങളും ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. പ്രേക്ഷകർ ആരാധിച്ചിരുന്ന സീത മഹാലക്ഷ്മി എന്ന കഥാപാത്രത്തിന്റെ ഇത്തരം ഒരു ലുക്ക് പല പ്രേക്ഷകർക്കും അംഗീകരിക്കാൻ സാധിച്ചിട്ടില്ല. ഞങ്ങളുടെ സീത ഇങ്ങനെയല്ല, പോസ്റ്റ് ഡിലീറ്റ് ചെയ്യു തുടങ്ങി നിരവധി അഭിപ്രായങ്ങൾ ഇതിനു താഴെ എത്തുന്നുണ്ട്.

© 2024 M4 MEDIA Plus