ഇരുപത്തിനാലാം പിറന്നാൽ ആഘോഷിച്ച് നടി അന്ന ബെൻ…

2019ൽ പ്രദർശനത്തിനെത്തിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ നടൻ ഷെയ്ൻ നീഗത്തിന്റെ നായികയായി വേഷമിട്ടുകൊണ്ട് മലയാള സിനിമ ലോകത്തേക്ക് ചുവടു വെച്ച താരമാണ് നടി അന്ന ബെൻ. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന തങ്ങളുടെ മാതാപിതാക്കളുടെ പേരിൽ അഭിനേരംഗത്തേക്ക് എത്തിപ്പെടുന്ന ഒട്ടേറെ താരങ്ങൾ ഉണ്ടെങ്കിലും അന്ന എത്തിയത് തിരക്കഥാകൃത്തായ തൻറെ അച്ഛൻറെ പേര് പറഞ്ഞു കൊണ്ടായിരുന്നില്ല. തന്റെ കഠിനപ്രയത്നം മൂലമാണ് അന്ന മലയാള ചലച്ചിത്രരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തത്.



ഓഡിഷനിലൂടെ വിജയിച്ചുകൊണ്ടാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ അന്ന നായികയായി എത്തിയത്. ആദ്യ സിനിമ വമ്പൻ ഹിറ്റായതോടെ അന്നയുടെ അഭിനയ ജീവിതത്തിലും അത് വഴിത്തിരിവായി മാറി. അന്ന ഇതിനോടകം വേഷമിട്ട ഒട്ടുമിക്ക ചിത്രങ്ങളിലും വളരെയേറെ ശ്രദ്ധേയമായ സ്ത്രീ കഥാപാത്രങ്ങളെ തന്നെയായിരുന്നു അന്ന് അവതരിപ്പിച്ചത്. ഹെലൻ , കപ്പേള , സാറാസ് , നൈറ്റ് ഡ്രൈവ്, കാപ്പ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം മികച്ച വേഷങ്ങൾ ചെയ്തുകൊണ്ട് അന്ന പ്രേക്ഷക പ്രീതി പിടിച്ചുപറ്റി.

ഹെലനിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം പിടിച്ചു പറ്റിയ അന്ന തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലൂടെ മികച്ച നായികയ്ക്കുള്ള പുരസ്കാരം തൻറെ കൈപ്പിടിയിൽ ഒതുക്കി. ത്രിശങ്കു എന്ന സിനിമയിലാണ് അന്ന അവസാനമായി അഭിനയിച്ചത്. രണ്ട് മലയാള ചിത്രങ്ങൾ കൂടി അന്നയുടെതായി ഇപ്പോൾ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഇനി റിലീസിന് എത്തുന്നത് കൊട്ടുകാളി എന്ന തമിഴ് ചിത്രമാണ്. അന്ന ബെന്നിന്റെ ആദ്യ അന്യഭാഷ ചിത്രം കൂടിയാണ് കൊട്ടുകാളി.

ഈ കഴിഞ്ഞ ദിവസമാണ് അന്നയ്ക്ക് 24 വയസ്സ് പൂർത്തിയായത്. തൻറെ 24ആം പിറന്നാൾ സുഹൃത്തുക്കൾക്കും കസിൻസിനും ഒപ്പം മികച്ച രീതിയിൽ അന്ന ആഘോഷിക്കുകയും ചെയ്തിരുന്നു. ഈ ആഘോഷവേളയുടെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ബ്ലാക്ക് കളർ ഔട്ട്‌ ഫിറ്റിൽ അതീവ സ്റ്റൈലിഷ് ലുക്കിൽ ആണ് അന്ന ഈ ചടങ്ങിൽ പങ്കെടുത്തത്. പരിപാടിയുടെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ഫ്രണ്ട്സ് ഫ്രെയിംസ് ആണ് .

© 2024 M4 MEDIA Plus