ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ശ്രിന്ദ..!

2010 മുതൽക്ക് മലയാളം സിനിമ രംഗത്ത് സജീവമായ താരമാണ് നടി ശ്രിന്ദ . അഭിനയത്തിലേക്ക് എത്തുന്നതിനു മുൻപ് അസിസ്റ്റൻറ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുള്ള താരം ഒരു ശ്രദ്ധേയ മോഡലും ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ്. അഭിനയത്തിലേക്ക് കടന്നുവന്ന ഈ ഒരു കാലയളവിൽ അമ്പതോളം ചിത്രങ്ങളിൽ വേഷമിടുവാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. കരിയറിൻറെ ആരംഭത്തിൽ പരസ്യ ചിത്രങ്ങളുടെ മോഡൽ ആയും ടെലിവിഷൻ അവതാരകയും പ്രവർത്തിച്ച ശ്രിന്ദയ്ക്ക് സിനിമയിലേക്ക് അവസരം ലഭിക്കുന്നത് ഡോക്യുമെൻററി ഫിലിമുകളിൽ അഭിനയിച്ചു ശ്രദ്ധ നേടിയതിനു ശേഷമാണ്.ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. എങ്കിലും താരത്തിന് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞത് 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലൂടെയാണ്. ചെറു റോളുകളിൽ കരിയർ തുടങ്ങിയ താരത്തിന്റെ നിരവധി കഥാപാത്രങ്ങളാണ് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയത്. 1983, ടമാർ പടാർ , കുഞ്ഞിരാമായണം, ആട് എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. താരത്തെ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാക്കി മാറ്റിയത് നിവിൻ പോളി ചിത്രം 1983 ലെ വേഷമാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, അമർ അക്ബർ അന്തോണി , മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , ലോഹം, പറവ , ഷെർലക് ടോംസ്, കുട്ടൻപിള്ളയുടെ ശിവരാത്രി, ട്രാൻസ്, ഭീഷ്മപർവ്വം, കുറ്റവും ശിക്ഷയും , മേഹും മൂസ തുടങ്ങി ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു.മോഡൽ ആയതുകൊണ്ട് തന്നെ നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ശ്രിന്ദ ചെയ്യാറുള്ളത്. തൻറെ ആരാധകർക്കായി ഈ ചിത്രങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഈ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. സ്റ്റൈലിഷ് ലുക്കിൽ ബ്ലാക്ക് ഔട്ട്ഫിറ്റിലെത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ ഒട്ടേറെ ആരാധകരാണ് കമൻറ് നൽകിയിട്ടുള്ളത്. എന്തുണ്ട് വിശേഷം എന്ന് കുറിച്ചു കൊണ്ടാണ് ശ്രിന്ദ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.