ബ്ലൗസ്സ്ലെസ്സ് സാരിയിൽ അതീവ ഗ്ലാമറസായി നടി റിമ കല്ലിങ്കൽ..!

മലയാള ചലച്ചിത്ര രംഗത്ത് തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ ശ്രദ്ധ നേടിയ താരമാണ് നടി റിമ കല്ലിങ്കൽ. 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് റിമ അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. അതേ വർഷം തന്നെ പുറത്തിറങ്ങിയ നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിൽ സഹനടിയായി എത്തിയ റിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അഭിനയ രംഗത്ത് താരത്തിന് ഏറെ ശ്രദ്ധ നേടി കൊടുത്തത് നീലത്താമരയിലെ വേഷമാണ്. തുടർന്ന് റിമയ്ക്ക് നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമാകുവാൻ സാധിച്ചു. സിറ്റി ഓഫ് ഗോഡ്, ഇന്ത്യൻ റുപ്പി, നിദ്ര , 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ , ആഗസ്റ്റ് ക്ലബ്ബ്, സക്കറിയയുടെ ഗർഭിണികൾ, എസ്കേപ്പ് ഫ്രം ഉഗാണ്ട, ഏഴ് സുന്ദര രാത്രികൾ, ചിറകൊടിഞ്ഞ കിനാവുകൾ, കമത്ത് ആൻഡ് കമത്ത് , റാണി പത്മിനി, കാടു പൂക്കുന്ന നേരം , വൈറസ്, സന്തോഷത്തിന്റെ ഒന്നാം രഹസ്യം തുടങ്ങി ചിത്രങ്ങളിൽ ശ്രദ്ധേയ റോളുകളിൽ റിമ പ്രത്യക്ഷപ്പെട്ടു. ഈ ചിത്രങ്ങളിൽ നിദ്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങി സിനിമകളിലെ താരത്തിന്റെ അതിഗംഭീര പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റിമയ്ക്ക് ലഭിക്കുകയും ചെയ്തു.താരം വിവാഹിതയാകുന്നത് 2013 ൽ ആണ്. മലയാളത്തിലെ പ്രശസ്ത സംവിധായകൻ ആഷിഖ് അബു ആണ് റിമയുടെ ജീവിത പങ്കാളി . ആഷിഖ് അബുവിന്റെ സംവിധാന മികവിൽ 2014ൽ റിലീസ് ചെയ്ത ഗാങ്ങ്സ്റ്റർ എന്ന ചിത്രം റിമ നിർമ്മിച്ചു. അങ്ങനെ നിർമ്മാതാവ് എന്ന നിലയിലും റിമ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായ മഹേഷിന്റെ പ്രതികാരം, മായാനദി, ഇ.മ. യൗ , വൈറസ്, ഭീമന്റെ വഴി, നാരദൻ തുടങ്ങിയ ചിത്രങ്ങൾ റിമ നിർമ്മിച്ചു. അഭിനേത്രി , നിർമ്മാതാവ് എന്നീ മേഖലകളിൽ ചലച്ചിത്ര രംഗത്ത് ശോഭിച്ച താരം ടെലിവിഷൻ അവതാരക, നർത്തകി എന്നീ മേഖലകളിൽ കൂടി തന്റെ മികവ് തെളിയിച്ചിട്ടുണ്.മറ്റ് താരങ്ങളെ പോലെ സാമൂഹ്യ മാധ്യമങ്ങളിൽ റിമയും ഒരു സജീവ താരമാണ് . തന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസും ആരാധകർക്കായി സോഷ്യൽ മീഡിയയിൽ റിമ പോസ്റ്റ് ചെയ്യാറുണ്ട്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ റിമ പോസ്റ്റ് ചെയ്ത തന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് റിമ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐശ്വര്യ അശോക് ആണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്. പ്രിയ മൗഡ്ലിൻ ആണ് താരത്തെ മേക്കപ്പ് ചെയ്തത്. പാർവ്വതി തിരുവോത്ത് , ശ്രദ്ധ ശ്രീനാഥ്, അന്ന ബെൻ ,രമ്യ നമ്പീശൻ , അപർണ ഗോപിനാഥ് തുടങ്ങി നടിമാർ ഉൾപ്പെടെ നിരവധി പ്രേക്ഷകരാണ് റിമയുടെ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ നൽകിയിട്ടുണ്ട്.