സൈമ അവാർഡ് വേദിയിൽ തിളങ്ങി നടി മാളവിക മേനോൻ..!

സോഷ്യൽ മീഡിയയിൽ തരംഗമായി നടി മാളവിക മോനോന്റെ കിടിലൻ ചിത്രങ്ങൾ . ഈ അടുത്ത് നടന്ന സൗത്ത് ഇന്ത്യൻ ഇന്റർനാഷ്ണൽ മൂവി അവാർഡിന് എത്തിയ മാളവികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. എന്നാൽ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുന്നത് സൈമ അവാർഡ് വേദിയിൽ കിടിലൻ ഡാൻസ് പെർഫോമൻസുമായി എത്തിയ മാളവികയുടെ ചിത്രങ്ങളാണ്. സൗത്ത് ഇന്ത്യൻ ഇന്റർനാഷ്ണൽ മൂവി അവാർഡിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സ്റ്റേജിൽ ചുവടുവയ്ക്കുന്ന മാളവികയുടെ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. സ്റ്റെലിഷ് ലുക്കിൽ അതിനു നരിയായി നിൽക്കുന്ന താരത്തെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. നിരവധി പ്രേക്ഷകരാണ് മാളവികയുടെ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.ഒരു മുൻനിര നായിക എന്ന പദവിയിലേക്ക് ഉയരാൻ മാളവികയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും തന്റെ കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും അഭിനയരംഗത്ത് ശോഭിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ പതിമൂന്നാം വയസ്സ് മുതൽ അഭിനയ രംഗത്ത് സജീവമായ താരമാണ് മാളവിക. താരത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് 916 എന്ന ചിത്രത്തിലെ പ്രകടനത്തിന് ശേഷമാണ് ഈ ചിത്രത്തിൽ അനുപ് മേനോന്റെ മകളുടെ വേഷമാണ് താരം അവതരിപ്പിച്ചത്. തൊട്ടടുത്ത വർഷം തന്നെ തമിഴ് സിനിമ രംഗത്തും താരം അരങ്ങേറ്റം കുറിച്ചു. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ താരം അഭിനയിച്ചു.മലയാള സിനിമയിൽ നായിക വേഷങ്ങൾ ഒന്നും തന്നെ താരത്തെ തേടി എത്തിയിരുന്നില്ല. എന്നാൽ തനിക്ക് ലഭിക്കുന്ന വേഷങ്ങളുടെ വലുപ്പ ചെറുപ്പം നോക്കാതെ അഭിനയിക്കുന്നതിനാൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. അതിൽ എടുത്തു പറയേണ്ടവയാണ് ജോസഫ് , പൊറിഞ്ചു മറിയം ജോസ് , ഞാൻ മേരിക്കുട്ടി, എടക്കാട് ബാറ്റിലിയൻ എന്നിവ.

2022 ൽ പുറത്തിറങ്ങിയ ആറോളം മലയാള ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ മാളവിക അഭിനയിച്ചു. മോഹൻലാൽ നായകനായി എത്തിയ ആറാട്ട് , മമ്മൂക്കയുടെ പുഴു, സി ബി ഐ 5, പൃഥ്വിരാജിന്റെ കടുവ, സുരേഷ് ഗോപിയുടെ പാപ്പൻ എന്നിവയാണ് അവ. താരത്തിന് ഇനിയും നിരവധി അവസരങ്ങൾ ലഭിക്കാനും സിനിമയിൽ നായികയായി ശോഭിക്കാനും അവസരം ലഭിക്കട്ടെ എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.