ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഗ്ലാമർ ലുക്കിൽ മലയാളികളുടെ പ്രിയ നായിക മീരാ ജാസ്മിൻ..!

മലയാള സിനിമയിൽ ഏറെ കാലം ശോഭിച്ച് താരമാണ് നടി മീര ജാസ്മിൻ . മീരയ്ക്ക് മലയാളം, തമിഴ് ചലച്ചിത്ര രംഗത്തെ ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു കൊണ്ട് ദേശീയ-സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കാൻ മീരയ്ക്ക് കഴിഞ്ഞിരുന്നു. മീരാജാസ്മിൻ മലയാള സിനിമ രംഗത്തേക്ക് കടന്നു വരുന്നത് ദിലീപ് നായകനായ സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ്.

ഈ ചിത്രവും ചിത്രത്തിലെ നായികയേയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വച്ച താരത്തിന് പിന്നീട് ഒട്ടനവധി അവസരങ്ങളാണ് വന്നു ചേർന്നത്. താരത്തിന് നിരവധി അവാർഡുകൾ നേടി കൊടുത്ത ചിത്രങളായിരുന്നു പാഠം ഒന്ന് ഒരു വിലാപം,ഒരേ കടൽ തുടങ്ങിയവ. മലയാളത്തിൽ ഏക്കാലത്തേയും സൂപ്പർ ഹിറ്റ് ചിത്രങ്ങളായ കസ്തൂരിമാൻ, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, ഗ്രാമഫോൺ, സ്വപ്ന കൂട്, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്ത വിഷയം, ചക്രം, ഫോർ ഫ്രണ്ട്സ്, കൽക്കട്ട ന്യൂസ് തുടങ്ങി നിരവധി സിനിമകളിൽ നായികയായി തിളങ്ങിയത് മീരയാണ്.

മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങി നിൽക്കുമ്പോൾ തന്നെയായിരുന്നു മീര അന്യഭാഷ ചിത്രങ്ങളിലും സജീവമായത്. 2002 ൽ തമിഴ് സിനിമകളിലും 2004 ൽ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യമറിയിച്ചു. 2014 ൽ ആണ് മീര വിവാഹിതയായത്. അതുവരെ അഭിനയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന മീര വിവാഹ ശേഷം അഭിനയ രംഗത്ത് വിരളമായി. ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് വിവാഹ ശേഷം മീര അഭിനയിച്ചത്. ഈ വർഷം പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം താരം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത് . സത്യൻ അന്തിക്കാടിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീര ജാസ്മിൻ അഭിനയിച്ചത്.

സോഷ്യൽ മീഡിയയിലും താരം ഇതേ സമയം സജീവമായി. തന്റെ വീഡിയോസും നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും മീര സോഷ്യൽ മീഡിയയിൽ ആരാധകർക്കായി നിരന്തരം പങ്കുവച്ചു തുടങ്ങി. അവയെല്ലാം വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യുന്നുണ്ട്. മീര കൂടുതലായും പങ്കുവയ്ക്കാറുള്ളത് തന്റെ ഗ്ലാമസ് ചിത്രങ്ങളാണ് . 38 വയസ്സുള്ള താരത്തിന്റെ പ്രായം പുറകിലോട്ടാണോ എന്ന് കാണുന്നവർ സംശയിച്ച് പോകുന്ന തരത്തിലുള്ള ചിത്രങ്ങളാണ് താരത്തിന്റേത്’. ഇപ്പോഴിതാ ഒരിക്കൽ കൂടി തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൊണ്ട് സോഷ്യൽ മീഡിയ കീഴടക്കുകയാണ് മീര . ബ്ലാക്ക് കളർ ഡ്രസ്സിൽ ഹോട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

ഒരു മണൽത്തരിയിൽ ഒരു ലോകത്തേയും ഒരു കാട്ടുപൂവിൽ ഒരു സ്വർഗ്ഗവും കാണാൻ – വില്യം ബ്ലേക്ക് എന്ന് കുറിച്ചു കൊണ്ടാണ് മീര ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത് രാഹുൽ ജാംഗിയാനിയാണ്. സ്റ്റെലിംഗ് നിരവഹിച്ചത് പ്രണവ് സുദ്, സന്യ ഷേത്ത് എന്നിവർ ചേർന്നാണ്. ഹെയർ സ്റ്റൈലിംഗും മേക്കപ്പും നിർവഹിച്ചിരിക്കുന്നത് ജാസ്മിൻ ലോയിസ് റോഡ്രിഗസ് ആണ് . റിമ കല്ലിങ്കൽ, പാർവതി, മഞ്ജിമ, മഞ്ജരി , ദീപ്തി വിധുപ്രതാപ് , ജിതേഷ് പിള്ളൈ തുടങ്ങി നിരവധി താരങ്ങളാണ് മീരയുടെ ചിത്രങ്ങൾക്ക് കമന്റ് നൽകിയിട്ടുള്ളത്.