റെഡ് സാരിയിൽ ക്യൂട്ടായി നടി സാധിക വേണുഗോപാൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് നടി സാധിക വേണുഗോപാൽ. താരം തൻറെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകളും വീഡിയോകളും വളരെ വേഗമാണ് വൈറലായി മാറാറുള്ളത് . നിരവധി ആരാധകർ ഉള്ളത് കൊണ്ട് തന്നെ നിമിഷ നേരം കൊണ്ടാണ് സാധികയുടെ പോസ്റ്റുകൾ വൈറലാകുന്നത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പും ഏഷും നിറത്തിലുള്ള നെറ്റ് സാരി ധരിച്ച് അതീവ ഗ്ലാമർ ആയാണ് ഇത്തവണ സാധിക ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. കിടിലം എന്നാണ് ചിത്രങ്ങൾ കണ്ട് ആരാധകർ കമൻറ് ചെയ്തിട്ടുള്ളത്.ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ കൊണ്ട് പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ഒരു താരമാണ് സാധിക. താരത്തിന്റെ പുത്തൻ ചിത്രങ്ങളും പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ നിന്നാണ് താരം ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. റോസ് ആന്‍സ് ആണ് സാധികയുടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. ലാഡിവ ആണ് ഹെയർ സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. സാരി ഡ്രാപ്പിംഗ് ചെയ്തത് ഭീഷ്മ എം എ ആണ് . ഗോൾഡൻ പുഷേഴ്സ് ആണ് സാധികയുടെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. നിരവധി ആരാധകരാണ് പതിവുപോലെ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.സിനിമകളിലും മിനിസ്ക്രീൻ ഷോകളിലും സജീവമാണ് സാധിക. പഠനകാലത്ത് മോഡലിങ്ങിലേക്ക് തിരിഞ്ഞ താരം പിന്നീട് സിനിമയിലേക്കും അതിനുശേഷം ടെലിവിഷൻ രംഗത്തേക്ക് കടന്നു വരികയായിരുന്നു. ചെറിയ ചെറിയ റോളുകളിൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ട സാധിക എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിൽ മലയാളത്തിന്റെ ശ്രദ്ധേയ താരമായിരുന്ന കലാഭവൻ മണിയുടെ നായികയായും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന് സിനിമയിൽ ലഭിക്കുന്ന റോളുകൾ എല്ലാം തന്നെ വളരെ ശ്രദ്ധേയമാണ്. പാപ്പൻ , മോൺസ്റ്റർ എന്നീ ചിത്രങ്ങളിൽ ലഭിച്ച പോലീസ് വേഷങ്ങൾ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പട്ടുസാരി എന്ന പരമ്പരയിൽ വേഷമിട്ടതിനുശേഷം ആണ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി സാധിക മാറുന്നത്. പിന്നീട് പല പരമ്പരകളിലും കുക്കറി ഷോകളിലും മറ്റ് റിയാലിറ്റി ഷോകളിലും സാധിക സജീവമായി. സിനിമകൾ ഒട്ടേറെ ലഭിക്കുന്നുണ്ട് എങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ടെലവിഷൻ രംഗത്തും ഈ താരം സജീവമാണ്.