അവധി ആഘോഷ വീഡിയോ ആരാധകർക്ക് പങ്കുവച്ച് നടി രസ്ന പവിത്രൻ…

പൃഥ്വിരാജ് ചിത്രമായ ഊഴം ദുൽഖർ സൽമാന്റെ ജോമോന്റെ സുവിശേഷങ്ങൾ എന്നീ സിനിമകളിലൂടെ സഹോദരി വേഷം ചെയ്തുകൊണ്ട് ചുരുങ്ങിയ കാലയളവിൽ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു നടിയാണ് രസ്ന പവിത്രൻ. രസ്ന ആദ്യമായി വേഷമിട്ടത് 2009 ൽ പുറത്തിറങ്ങിയ മൗനം എന്ന ചിത്രത്തിലാണ്. ആദ്യമായി നായിക വേഷം അവതരിപ്പിക്കുന്നത് തമിഴ് ചിത്രമായ തെരിയാമ ഉന്നേ കാതലിച്ചിട്ടേൻ എന്നതിലാണ്. ഈ ചിത്രത്തിലെ രസ്നയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

രസ്ന ജനിച്ചത് കണ്ണൂരിലെ ഒരു ഓർത്തഡോക്സ് കുടുംബത്തിലാണ് ആയതിനാൽ തന്നെ സിനിമയിലേക്ക് എത്തുന്നതിന് കുടുംബത്തിൽ നിന്ന് നിരവധി എതിർപ്പുകൾ രസ്ന നേരിടേണ്ടതായി വന്നു. എന്നാൽ ആ എതിർപ്പുകളെ എല്ലാം അവഗണിച്ച് താരം തന്റെ ലക്ഷ്യം നേടുകയായിരുന്നു.

2019 ൽ ആയിരുന്നു രസ്നയുടെ വിവാഹം. പൊതുവേ അഭിനയ രംഗത്ത് കണ്ട് വരുന്നത് പോലെ തന്നെ വിവാഹത്തോടെ രസ്നയും അഭിനയത്തോട് താൽക്കാലികമായി വിട പറഞ്ഞു. ഇപ്പോൾ ആകട്ടെ ഗംഭീര തിരിച്ചു വരവിന് ഒരുങ്ങി നിൽക്കുകയാണ് രസ്ന .രസ്നയുടെ തിരിച്ചു വരവ് പടച്ചോനെ ഇങ്ങൾ കാത്തോളീ എന്ന ചിത്രത്തിലൂടെ ആണ്. ഒരു ശ്രദ്ധേയ മോഡൽ കൂടിയായ  രസ്നയുടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുള്ളത്.

സിനിമയിലേക്ക് പ്രവേശിച്ച സമയത്ത് തനി നാടൻ ലുക്കിൽ മാത്രം പ്രത്യക്ഷപ്പെട്ട രസ്ന പിന്നീട് അതീവ ഗ്ലാമർ ലുക്കിലും മോഡേൺ ഫോട്ടോഷൂട്ടുകൾ ചെയ്യുകയും ചെയ്തതോടെ നിരവധി വിമർശനങ്ങളും ഈ താരം നേരിടേണ്ടിയതായി വന്നു. ഏറെ ശ്രദ്ധ നേടിയ രസ്നയുടെ പല ഫോട്ടോഷൂട്ടുകളും നിരവധി വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. എന്നാൽ താരം അതിനെല്ലാം ചുട്ട മറുപടിയും നൽകാറുണ്ട്. പങ്കുവെച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കൂടാതെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.