മഞ്ഞ കിളിയേ പോലെ സുന്ദരിയായി നടി ദീപ്തി സതി..! താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം..

മോഡലിംഗ് രംഗത്ത് ശോഭിച്ച് പിന്നീട് അഭിനയ രംഗത്തേക്ക് എത്തിയ നിരവധി താരങ്ങളാണ് ഉള്ളത്. അത്തരത്തിൽ അഭിനയരംഗത്ത് എത്തിപ്പെട്ട ഒരു താര സുന്ദരിയാണ് നടി ദീപ്തി സതിയും. മുംബൈക്കാരി ദീപ്തി 2012 ൽ മിസ്സ് കേരള കിരീടം സ്വന്തമാക്കിയിരുന്നു. 2014 ലെ ഫെമിന ഇന്ത്യ മത്സരത്തിൽ മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായി ദീപ്തിയും എത്തിയിരുന്നു. തൊട്ടടുത്ത വർഷം താരം അഭിനയ രംഗത്തേക്കും ചുവടു വച്ചു.

ലാൽ ജോസ് സംവിധാനം ചെയ്ത് വിജയ് ബാബു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സതി അരങ്ങേറ്റം കുറിച്ചത്. പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രം താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തു. അതിന് ശേഷം സോളോ , ലവകുശ, ഡ്രൈവിംഗ് ലൈസൻസ് , ലളിതം സുന്ദരം തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു.

താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം വിനയൻ ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ട് ആണ് . ഓണം റിലീസ് ആയി എത്തിയ ഈ ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, മറാത്തി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഗോൾഡ് എന്ന മലയാള ചിത്രവും രാജമാർത്താണ്ഡ എന്ന കന്നഡ ചിത്രവുമാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ള പുത്തൻ ചിത്രങ്ങൾ . ഈ രണ്ട് ചിത്രങ്ങളും ഈ മാസം തന്നെ റിലീസ് ചെയ്യും.

ദീപ്തിയുടെ പുത്തൻ ഗ്ലാമറസ് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. യെല്ലോ കളർ ലെഹങ്കയിൽ ഗ്ലാമറസ് ആയാണ് താരം എത്തിയിരിക്കുന്നത്. ബീച്ചിൽ നിന്നാണ് താരം ഈ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത് . ജിക്സൺ ഫ്രാൻസിസ് ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. ജിക്സൺ തന്നെയാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരിക്കുന്നതും. ഇൻ ഫൈൻ ലൈനിന്റേതാണ് കോസ്റ്റ്യും . സ്റ്റൈലിംഗ് നിർവഹിച്ചത് അംബിക സിംഗ് ആണ്.

സോഷ്യൽ മീഡിയയിലെ സജീവ താരമാണ് ദീപ്തി സതി. താരം തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോസും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മോഡൽ ആയതു കൊണ്ട് തന്നെ പലപ്പോഴും താരം തന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. ഒട്ടും വൈകാതെ തന്നെ അവയെല്ലാം വൈറലായി മാറുകയും ചെയ്യാറുണ്ട്.