മഞ്ഞ സാരിയിൽ സുന്ദരിയായി ദീപ്തി സതി..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മോഡലിംഗ്‌ രംഗത്ത് നിന്ന് അഭിനയ രംഗത്തേക്ക് ചുവടു വച്ച ഒരുപാട് താരങ്ങളെ കുറിച്ച് നമുക്ക് അറിയാവുന്നതാണ്. ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും പ്രിയങ്ക ചോപ്രയും മുതൽ ഇന്ന് മലയാള സിനിമ രംഗത്ത് തകർത്ത് അഭിനയിച്ചു കൊണ്ടിരിക്കുന്ന യുവ നായികമാരിൽ പലരും മോഡലിംഗ് രംഗത്ത് തങ്ങളുടെ കഴിവ് തെളിയിച്ച് പിന്നീട് അഭിനയ രംഗത്തേക്ക് എത്തിയവരാണ്. അത്തരത്തിൽ ഒരു താരമാണ് മലയാളികൾക്ക് പ്രിയപ്പെട്ട നടി ദീപ്തി സതി.

2012 ൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട നടി ദീപ്തി സതി , മിസ് ഇന്ത്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. ദീപ്തിയെ മലയാള സിനിമയിലേക്ക് കൊണ്ടുവരുന്നത് പ്രശസ്ത സംവിധായകൻ ലാൽ ജോസ് ആണ്. ലാൽജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ദീപ്തി സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത് . വിജയ് ബാബു, ആൻ അഗസ്റ്റിൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.

നീനയ്ക്ക് ശേഷം നിരവധി അവസരങ്ങൾ ദീപ്തി തേടിയെത്തി. പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം തുടങ്ങിയ മലയാള സിനിമകളിൽ ദീപ്തി ഇതിനോടകം അഭിനയിച്ചു. മലയാളത്തിന് പുറമേ കന്നഡയിലും തമിഴിലും മറാത്തിയിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെതായി ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രമാണ് വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് . ഈ സിനിമയിൽ സാവിത്രി തമ്പുരാട്ടി എന്ന കഥാപാത്രമായി തകർത്ത് അഭിനയിച്ച് നിറഞ്ഞ് നിൽക്കുകയാണ് ദീപ്തി. ദീപ്തിയുടെ അടുത്ത സിനിമ ഗോൾഡ് ആണ്.

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് ദീപ്തി. നൃത്ത മേഖലയിലും ശോഭിച്ചിട്ടുള്ള താരം തന്റെ നിരവധി റീൽസ് വീഡിയോസ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഡാൻസ് കൊരിയോഗ്രാഫറായ നീരവിന് ഒപ്പം പങ്കുവച്ച ധാരാളം റീൽസ് വീഡിയോസും നമ്മൾ മലയാളികൾ കണ്ടിട്ടുള്ളതാണ്.
മോഡലിംഗ് രംഗത്ത് സജീവമായിരുന്നത് കൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകളും ദീപ്തി ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. ദീപ്തി ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മഞ്ഞ സാരിയിൽ ഗ്ലാമറസ് ആയി എത്തിയാണ് താരം ആരാധകരുടെ മനം കീഴടക്കിയിരിക്കുന്നത്. ജിബിൻ ആർട്ടിസ്റ്റ് ആണ് താരത്തിന്റെ ചിത്രങ്ങൾ എടുത്തത്. ജോബിന വിൻസെന്റാണ് താരത്തെ സ്റ്റൈലിംഗ് ചെയ്തത്. താരം ധരിച്ചിരിക്കുന്നത് പാസ്റ്റൽസ് ഡിസൈൻ സ്റ്റുഡിയോയുടെ സാരിയാണ് . ദീപ്തിയെ മേക്കപ്പ് ചെയ്തത് ലക്ഷ്മി സനീഷാണ് .

© 2024 M4 MEDIA Plus