സ്റ്റൈലിഷ് ലുക്കിൽ നടി കാജൽ അഗർവാൾ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

കാജൽ അഗർവാൾ എന്ന താരം തൻറെ കരിയറിന് തുടക്കം കുറിക്കുന്നത് 2004 ൽ ആണ്. സഹനടി വേഷത്തിൽ ഒരു ഹിന്ദി ചിത്രത്തിലൂടെ തൻറെ അഭിനയം ജീവിതത്തിന് തുടക്കം കുറിച്ച കാജൽ പിന്നീട് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു മുൻനിര നായികയായി മാറി. കാജൽ ആദ്യമായി നായിക വേഷം ചെയ്യുന്നത് ഒരു തെലുങ്ക് ചിത്രത്തിലാണ്. പിന്നീട് 2009ൽ റിലീസ് ചെയ്ത തെലുങ്ക് ഫാന്റസി ആക്ഷൻ സിനിമയായ മഗധീര താരത്തിന്റെ കരിയറിൽ ഏറെ മാറ്റങ്ങൾ സൃഷ്ടിച്ചു. ഈ ചിത്രം വമ്പൻ ഹിറ്റായി മാറുകയും തെന്നിന്ത്യ ഒട്ടാകെ എന്തായാലും അറിയപ്പെടുകയും ചെയ്തു. നിരവധി പുരസ്കാരങ്ങളും ഇതിലെ പ്രകടനത്തിന് താരത്തെ തേടിയെത്തി.മോഡലിംഗിൽ തിളങ്ങി കൊണ്ടാണ് താരം പിന്നീട് അഭിനയത്തിലേക്ക് രംഗപ്രവേശനം ചെയ്തത്. 2020 ലാണ് 37 കാരിയായ ഈ താരം വിവാഹിതയായത്. ഗൗതം കിച്ച്ലു എന്നാണ് ഭർത്താവിന്റെ പേര്. ഒരു മകനുമുണ്ട് ഇപ്പോൾ കാജലിന് . അഭിനേരംഗത്ത് വിവാഹ ശേഷവും സജീവമായി തുടരാൻ കഴിഞ്ഞ ഒരു നായിക നടി കൂടിയാണ് കാജൽ . കാജൽ ഇതിനോടകം 50ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം താരത്തിന്റെതായി പുറത്തിറങ്ങിയ ഏക ചിത്രം ദുൽഖറിനൊപ്പം വേഷമിട്ട ഹേയ് സിനാമകയാണ്. കാജലിന്റേതായി ഈ വർഷം നിരവധി ചിത്രങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തമിഴ് ചിത്രമായ ഭൂതം ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞു. കരുംഗാപിയം, കമൽഹാസന്റെ ഇന്ത്യൻ ടു എന്നീ തമിഴ് ചിത്രങ്ങളും ഉമ എന്ന ബോളിവുഡ് ചിത്രവുമാണ് കാജലിന്റെ പുതിയ പ്രോജക്ടുകൾ .കാജൽ സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ്. യുവ നായികമാരെ വെല്ലുന്ന ഹോട്ട് , ഗ്ലാമറസ് ലുക്കിലാണ് ഈ പ്രായത്തിലും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കാജൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് . കാജൽ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അതീവ ഗ്ലാമറ്റും സ്റ്റൈലിഷുമായാണ് . കാജലിന്റെ ഈ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.