വൈറ്റ് സാരിയിൽ ക്യൂട്ടായി നടി മഡോണ സെബാസ്റ്റ്യൻസ്..!

തെന്നിന്ത്യൻ സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്ന പ്രേക്ഷകരുടെ ഇഷ്ട നടിയും ശ്രദ്ധേയായ പിന്നണി ഗായികയുമാണ് മഡോണ സെബാസ്റ്റ്യൻ. മഡോണ സെബാസ്റ്റ്യൻ മലയാള സിനിമയിലേക്ക് 2015 ലാണ് കടന്നു വരുന്നത്. മലയാള സിനിമ ലോകത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സംഭാവന ചെയ്ത പ്രശസ്ത സംവിധായകൻ അൽഫോൺസ് പുത്രന്റെ സംവിധാന മികവിൽ ഒരുങ്ങിയ ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ മഡോണ സെബാസ്റ്റ്യൻ അരങ്ങേറ്റം കുറിക്കുന്നത്.മലയാളത്തിലെ യുവ നായകന്മാരിൽ ശ്രദ്ധേയനായ നടൻ നിവിൻ പോളി നായകനായി എത്തിയ ഈ ചിത്രത്തിൽ, സെലിൻ എന്ന കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിച്ചത്. മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നായി മാറിയ ഈ ചിത്രം തിയേറ്ററുകളിൽ ഗംഭീരം വിജയമാണ് കൈവരിച്ചത്. നടി, ഗായി എന്നതിന് പുറമേ മഡോണ സെബാസ്റ്റ്യൻ മിനിസ്ക്രീൻ പ്രോഗ്രാമുകളിൽ അവതാരകയായും തിളങ്ങിയിട്ടുണ്ട് . മഡോണ സെബാസ്റ്റ്യൻ അവതരിപ്പിച്ച സൂര്യ ടിവിയിലെ ഒരു പ്രോഗ്രാം അൽഫോൻസ് പുത്രൻ കാണുവാനിടയായി തുടർന്നാണ് മലയാള സിനിമയിലേക്ക് മഡോണ സെബാസ്റ്റ്യൻ കടന്നു വരുന്നത്.അഭിനയിച്ച ആദ്യ ചിത്രം തന്നെ ഗംഭീര വിജയം നേടിയതോടെ നിരവധി അവസരങ്ങൾ മഡോണയെ തേടിയെത്തി . മഡോണയുടെ രണ്ടാമത്തെ ചിത്രം 2016 തീയേറ്ററുകളിലെത്തിയ കാതലും കടന്നുപോകും എന്ന ചിത്രമാണ് . തമിഴ് പ്രേക്ഷകരുടെ ഹൃദയം കവർന്ന ഈ ചിത്രത്തിൽ വിജയ് സേതുപതി ആണ് നായകനായി എത്തിയത്. തെലുങ്കിലും മഡോണ തന്റെ സാന്നിധ്യം അറിയിച്ചു. പ്രേമത്തിന് ശേഷം മലയാളത്തിൽ കിംഗ് ലയർ, വൈറസ്, ഇബലീസ്, ബ്രെദേഴ്സ് ഡേ തുടങ്ങി സിനിമകളിലും വേഷമിട്ടു. താരത്തിന്റെ പുതിയ മലയാള ചിത്രം അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഐഡന്റിറ്റി എന്നാണ് ചിത്രത്തിന്റെ പേര്. നടൻ ടൊവിനോ തോമസ് ആണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കേരളത്തിലെ അറിയപ്പെടുന്ന ഒരു പിന്നണി ഗായിക കൂടിയാണ് മഡോണ സെബാസ്റ്റ്യൻ. ഒന്ന് രണ്ട് സിനിമകളിലും നിരവധി സംഗീത ആൽബങ്ങളിലും മഡോണ പാടിയിട്ടുണ്ട്. ഇന്ന് തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ ഏറെ തിരക്കേറിയ നായികമാരിൽ ഒരാളാണ് മഡോണയും. മോഡലിംഗ് രംഗത്തും താരം ഏറെ സജീവമാണ്. മഡോണയുടെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.