മലയാളി തനിമയിൽ സാരിയിൽ സുന്ദരിയായി നടി അഞ്ചു കുര്യൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാള സിനിമ രംഗത്ത് ശോഭിച്ച് കൊണ്ടിരിക്കുന്ന താരമാണ് നടി അഞ്ജു കുര്യൻ. നേരം എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിന്റെ തമിഴ് പതിപ്പിൽ വേഷമിട്ടു കൊണ്ട് തമിഴ് സിനിമരംഗത്തേക്കും ചുവടു വച്ചു. മോഡലിംഗ് രംഗത്ത് ശോഭിച്ച് നിൽക്കുന്ന താരം 2013 മുൽക്കാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത് ഓം ശാന്തി ഓശാന എന്ന ചിത്രമാണ്. ഈ ചിത്രത്തിൽ അന്ന മരിയ എന്ന നസ്രിയയുടെ സുഹൃത്തിന്റെ വേഷമാണ് താരം അവതരിപ്പിച്ചത്.

പിന്നീട് പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലും അഞ്ജു അഭിനയിച്ചു. 2016 ൽ പുറത്തിറങ്ങിയ കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ആസിഫ് അലിയുടെ നായികയായാണ് താരം ഈ ചിത്രത്തിൽ അഭിനയിച്ചത്. അതിന് ശേഷം ഞാൻ പ്രകാശൻ , ജാക്ക് ആൻഡ് ഡാനിയൽ എന്നീ മലയാള ചിത്രങ്ങളിലും നായികയായി താരം എത്തി. ഇതേ സമയം തമിഴിലും നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു . ജടം ജഗത് എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമ രംഗത്തും താരം അരങ്ങേറ്റം കുറിച്ചു. താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം മേപ്പടിയാൻ ആണ്. ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായാണ് താരം വേഷമിട്ടത്.

അഭിനേത്രിയായി ശ്രദ്ധിക്കപ്പെട്ടു എങ്കിലും മോഡലിംഗ് രംഗത്ത് താരം ഏറെ സജീവമാണ്. മോഡൽ ആയതു കൊണ്ട് തന്നെ നാടൻ ലുക്കിലും മോഡേൺ ലുക്കിലും താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട് . ഏത് വേഷവും താരത്തിന് വളരെ യോജിച്ചതാണ്. താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. വൈറ്റ് സാരിയി ധരിച്ച് സ്‌റ്റൈലിഷ് ലുക്കിൽ അതി സുന്ദരിയായാണ് താരം എത്തിയത്. പാരീസ് സി മോട്ടിക്കിന്റേതാണ് കോസ്റ്റ്യൂം. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് ഫെമി ആന്റണി ആണ്. മാലിദ്വീപിൽ നിന്നുമാണ് താരം ഈ വീഡിയോ ചെയ്തിരിക്കുന്നത്. അഞ്ജുവിന്റെ നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.