സാരിയിൽ ഗ്ലാമറസായി നടി നിത്യാ ദാസ്..! വീഡിയോ പങ്കുവച്ച് താരം..

പറക്കും തളിക എന്ന ഹാസ്യ ചിത്രവും അതിലെ ബാസന്തി എന്ന നായിക വേഷവും പ്രേക്ഷകർ ഒരു കാലത്തും മറക്കുകയില്ല. ഈ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് നിത്യദാസ് . താരം ഇപ്പോൾ സിനിമ മേഖലയിൽ സജീവമല്ലെങ്കിലും താരവും മകൾ നൈയും സോഷ്യൽ മീഡിയയിലെ നിസാന്നിധ്യമാണ്. മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന പല കഥാപത്രങ്ങളും താരം അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും മലയാളി പ്രേക്ഷക മനസ്സിൽ ഇന്നും നിലനിൽക്കുന്ന കഥാപത്രം പറക്കുംതളികയിലെ ബാസന്തി ആണ്.

2001ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക സൂപ്പർ ഹിറ്റായോടെയാണ് താരം മോളിവുഡിൽ സ്ഥിരതാമസമാക്കിയത്. താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മകളുമൊത്തുള്ള ചിത്രങ്ങളും ഡാൻസ് വീഡിയോസും ഒക്കെ നിറയാറുണ്ട്. ഇതെല്ലാം കണ്ട് ആരാധകർ മിക്കപ്പോഴും ചോദിച്ച് പോകാറുണ്ട് ഇതിൽ ആരാണ് മകൾ എന്ന് . മലയാള സിനിമ മേഖലയിൽ എല്ലാ നടിമാരും പിന്തുടരുന്ന ഒരു കലാപരിപാടിയാണ് വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുന്നത് അല്ലെങ്കിൽ അതെല്ലാം ഉപേക്ഷിച്ച് വീടുകളിൽ ഒതുങ്ങി കൂടുന്നത്.

മറ്റ് നടിമാരെ പോലെ തന്നെയായി നിത്യയും . വിവാഹ ശേഷം താരം സിനിമ ലോകത്ത് നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. എങ്കിലും താരം സാമൂഹ്യ മാധ്യമങ്ങളിൽ നിറസാന്നിധ്യമായി. താരത്തിന്റെ മകൾ നൈനയെ നിത്യ പോസ്റ്റ് ചെയ്യുന്ന എല്ലാ വീഡിയോയിലും കാണാൻ സാധിക്കും. അതിനാൽ മകൾ നൈനയും താരത്തെ പോലെതന്നെ ഇപ്പോൾ ആരാധകർക്ക് ഏറെ പ്രിയങ്കരിയായി മാറി. നിത്യ ആരാധകരുമായി പങ്കുവച്ച പുത്തൻ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.


സാരിയിൽ അതീവ സുന്ദരിയായി മലയുടെ മുകളിൽ നിൽക്കുന്ന നിത്യയുടെ ഫോട്ടോഷൂട്ട് വിഡിയോ ആണ് സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിത്യ തന്നെയാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.

© 2024 M4 MEDIA Plus