വ്യത്യസ്തമാർന്ന വേഷപകർച്ചയിൽ മലയാളികളുടെ സുന്ദരിമണി നവ്യ നായർ..!

ഇഷ്ടം എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി അരങേറ്റം കുറിച്ച് നന്ദനം സിനിമയിലൂടെ ഏറെ പ്രേശക്തി ആർജിച്ച. അഭിനയത്രിയാണ് നവ്യ നായർ. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ നന്ദനം ചലചിത്രത്തിൽ നായികയായി അരങേറിയ നവ്യ പിന്നീട് ഒരുപാട് പ്രേമുഖ താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം ലഭിക്കുകയായിരുന്നു.

മലയാളികൾക്ക് നവ്യയെ കാണാൻ ഇഷ്ടം നന്ദനം സിനിമയിലെ കഥാപാത്രത്തെയാണ്. അത്ര ഗംഭീരമായിട്ടായിരുന്നു നവ്യ ആയൊരു കഥാപാത്രം കൈകാര്യം ചെയ്തിരുന്നത്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. അഭിനയം വിട്ടുവെങ്കിലും പല റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലും അതിഥിയായി നവ്യ പ്രേത്യക്ഷപെട്ടിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമാണ് ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. പ്രായം കൂടുമ്പോളും നവ്യയുടെ സൗന്ദര്യം കൂടുകയാണെന്നാണ് ആരാധകരുടെയും പ്രേഷകരുടെയും അഭിപ്രായം. ഇപ്പോൾ നവ്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് വൈറലാവുന്നത്. സാരീയിൽ അതിസുന്ദരിയായ നവ്യയെ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

നിമിഷ നേരം കൊണ്ട് വൈറലായ നവ്യയുടെ ചിത്രത്തിന് ഒരുപാട് കമെന്റ്സാണ് ലഭിച്ചോണ്ടിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ ഒരു തിരിച്ചു വരവാണ് നവ്യ നടത്തുന്നത്. വി കെ പ്രകാശ് സംവിധാനം ചെയുന്ന ഒരുത്തീ ആണ് നവ്യയുടെ പുത്തൻ ചലചിത്രം. നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

© 2024 M4 MEDIA Plus