പ്രതിസന്ധികൾ മാത്രമായിരുന്നു ആദ്യമായി മോഡലിംഗ് രംഗത്തേക്ക് വന്നപ്പോൾ..! മലയാളി മോഡൽ നേഹ റോസ്.!

ഒളിഞ്ഞും തെളിഞ്ഞും ഗ്ലാമറസ് ഫോട്ടോകളെ വിമർശിക്കുന്ന മലയാളി സമൂഹത്തിലേക്കാണ് ബോൾഡ് ആൻഡ് ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി സധൈര്യം മുന്നോട്ടു വന്ന മോഡലാണ് തിരുവല്ലകാരി നേഹ റോസ്.

ഉന്നത വിദ്യാഭ്യാസമായ എംബിഎ കഴിഞ്ഞു ജോലിക്കു കയറിയതിനു ശേഷമാണ്‌ താരം മോഡലിംഗ് രംഗത്തേക്ക് വരുന്നത്.വെറും സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന നേഹ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂരിലെ മൾട്ടി നാഷണൽ കമ്പനിയിൽ എച്ച് ആർ ആയി വർക്ക് ചെയ്തു വരുമ്പോഴാണ് കമ്പനിയിൽ നിന്ന് രാജി വെച്ച് പൂർണമായും മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞത്. അതിനു ശേഷം നിരവധി ഹ്രസ്യ ചിത്രങ്ങളിലും വെബ് സീരീസിലും അഭിനയിച്ച താരം അവസാനം ബിഗ് സ്ക്രീനിലേക്ക് ഉയരാനുള്ള ഭാഗ്യവും ഉണ്ടായി.

ചെറിയ ചെറിയ ഫാഷൻ ഷോകൾ ചെയ്തു തുടങ്ങിയ താരം ഒരു പാട് പ്രതിസന്ധികൾ നേരിട്ടാണ് ഇന്നത്തെ ലെവെലിലായതു.അതിന്റെ പരിശ്രമ ഫലമായി 2013ൽ മിസ് ബാംഗ്ലൂർ സൗന്ദര്യ മത്സരത്തിൽ ഫൈനലിസ്റ്റാവുകയും ചെയ്തു

എന്നാൽ കുറച്ചു നാളത്തെ ഇടവേളക്ക് ശേഷമാണ്‌ പിന്നീട് താരം സ്ക്രീനിലേക്ക് തിരികെ എത്തുന്നത്.ഫാഷൻ ഷോയ്ക്കു ഇടയിൽ ബാക്‌സ്റ്റേജിൽ നിന്ന് താരം വീഴുകയും അതിനെ തുടർന്ന് ഇടതു കണ്ണിൽ മാരകമായ പരിക്കേൽക്കുകയും ചെയ്തു.ഇതിനെ തുടന്നാണ്‌ താരം കുറച്ചു കാലം മോഡലിംഗ് രംഗത്ത് നിന്ന് മാറി നിൽക്കുവാൻ നിർബന്ധിതയായതു.ഈ സംഭവത്തിനു ശേഷം തിരികെ ജോലിയിൽ കയറിയ താരം പിന്നീട് പൂർവാധികം ശക്തിയോടെ മോഡലിംഗ് രംഗത്തേക്ക് തിരിച്ചു വരുകയുമായിരുന്നു

മോഡലിംഗ് രംഗത്ത് നിന്നു കൊണ്ടു തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം ആരും ഏവരും മടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ചെയ്യാൻ തയ്യാറാവുകയായിരുന്നു.അത് കൊണ്ടു തന്നെ കോണ്ടത്തിന്റെ പരസ്യത്തിലടക്കം താരം ഒരു മടിയും കൂടാതെ അഭിനയിക്കുകയായിരുന്നു