മോഹൻലാലിൻ്റെ ഭാര്യ ആണെന്ന് പോലും ഗോസിപ്പുകൾ..! പഴയകാല നായിക സുചിത്ര ഇപ്പൊൾ..?

സുചിത്രയെ അറിയാത്ത മലയാളികൾ വളരെ ചുരുക്കമാണ്. ഒരു കാലത്ത് മോളിവുഡിൽ മുൻപന്തിയിൽ നിന്ന് നായികയായിരുന്നു സുചിത്ര മുരളി. ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും ഉള്ള സമയത്ത് മികച്ച പ്രകടനങ്ങളായിരുന്നു സുചിത്ര കാഴ്ചവെച്ചിരുന്നത്. കുടുബവുമായി അമേരിക്കയിലാണ് ഇപ്പോൾ താമസം. ബാലതാരമായി തുടക്കം കുറിച്ച് അമ്പതിലേറെ ചലചിത്രങ്ങളിൽ നടി വേഷമിട്ടിട്ടുണ്ട്.

മലയാള സിനിമയിലെ താരരാജാക്കമാരായ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ നമ്പർ 20 മദ്രാസ് മേയിൽ എന്ന ചിത്രത്തിലാണ് സുചിത്ര ആദ്യ നായികയായി തുടങ്ങിയത്. പിന്നീട് ഒരുപാട് പ്രേമുഖ താരങ്ങളുടെ നായികയായി അഭിനയിക്കാൻ സുചിത്രയ്ക്ക് ഭാഗ്യം ലഭിച്ചു. സിനിമ താരങ്ങളുടെ സ്വകാര്യ ജീവിതം അറിയാൻ എന്നും ആരാധകരും പ്രേഷകരും കാത് കൂർപ്പിച്ചുയിരിക്കുകയാണ്. നടി സുചിത്ര മോഹൻലാലിന്റെ ഭാര്യയാണെന്ന് വരെ ഗോസിപ്പുകൾ ആ കാലത്ത് ഇറങ്ങിയിരുന്നു.

അതിന്റെ പ്രധാന കാരണം തന്റെ പേരായിരുന്നു. മോഹൻലാലിന്റെ ഭാര്യയുടെ പേര് സുചിത്ര എന്നായത് കൊണ്ട് പല രീതിയിലുള്ള തെറ്റിധാരണങ്ങളായിരുന്നു ആ കാലത്ത് ഉണ്ടായിരുന്നത്. ചില സിനിമ വാരികരിൽ വരെ നടിയുടെ ഗോസ്സിപ് കോലങ്ങൾ മുൻ പേജിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടി സുചിത്രയുടെ ജന്മദിനം. 1975 ജൂലൈ 22നായിരുന്നു നടിയുടെ ജനനം.

സിനിമയിൽ വിട്ട് നിന്നിട്ടുണ്ടെങ്കിലും ഇടയ്ക്ക് തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് ആരാധകരെ കൈയിലേടക്കാറുണ്ട്. അഭിമന്യു, മൂക്കില്ലാരാജ്യത്ത്, കടിഞ്ഞൂൽകല്യാണം, കശ്‍മീരം, കാസറഗോഡ് കാദർഭായ് തുടങ്ങിയ സിനിമകളിൽ സുചിത്ര അഭിനയിച്ചിട്ടുണ്ട്. മുരളിയെയാണ് നടി വിവാഹം കഴിച്ചത്. ഇരുവർക്കും നേഹ എന്ന മകളുമുണ്ട്. വളരെ സന്തോഷത്തോടെ അമേരിക്കയിൽ സുഖമായി ജീവിക്കുകയാണ്.

© 2024 M4 MEDIA Plus