കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണ് പുറത്ത് അതിലും നല്ല സുഹൃത്തുക്കളായി ജീവിക്കാൻ സാധിക്കുന്നത്…! മഞ്ജു പത്രോസ്..

ബിഗ്ബോസ് താരവും നടിയും മഞ്ജു പത്രോസ് വിവാഹമോചനത്തെ കുറിച്ചുള്ള തൻറെ കാഴ്ചപ്പാടുകൾ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. എന്തിനാണ് വിവാഹം മോചനം എന്ന് കേട്ടാൽ ഞെട്ടുന്നത്. നമ്മുടെ ഭരണഘടന നൽകിയിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം ആണിത് . രണ്ടു വ്യക്തികൾക്ക് പരസ്പരം ചേർന്നു പോകാൻ സാധിക്കുന്നില്ല എങ്കിൽ അവർക്ക് വേർപിരിയാം. വീണ്ടും ഒരു വിവാഹത്തിന് അവർക്ക് താല്പര്യം ഉണ്ടെങ്കിൽ അതിനുള്ള സ്വാതന്ത്ര്യവും നമുക്ക് നൽകുന്നുണ്ട്. ഒരു വീടിനുള്ളിൽ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണ് പുറത്ത് അതിലും നല്ല സുഹൃത്തുക്കളായി ജീവിക്കാൻ സാധിക്കുന്നത്. കുട്ടികൾക്ക് തന്നെ അത് എത്രയോ നല്ലതാണ്.

മഞ്ജു പത്രോസിനെ താനും സുനിച്ചനും തമ്മിൽ വേർപിരിഞ്ഞാൽ അതിൽ നിങ്ങൾക്ക് എന്താണ് . ചില വ്യക്തികൾ ഇത് ചോദിക്കുമ്പോൾ പറയും ഫാമിലി ഷോയിലൂടെ തങ്ങളെ കണ്ട് ഇഷ്ടപ്പെട്ടു എന്ന് . ആശോ അന്ന് അവസാനിച്ചതല്ലേ . എവിടെയും ഞങ്ങൾ പിന്നെ പെറ്റീഷൻ ഫയൽ ചെയ്തിട്ടില്ല. ഞങ്ങളുടെ വിവാഹ ബന്ധം ഏത് രീതിയിൽ മുന്നോട്ടു പോകുന്നു എന്ന് ഞങ്ങൾക്കിടയിൽ എന്ത് സംഭവിക്കുന്നു എന്നോ നിങ്ങൾ അറിയേണ്ട കാര്യം എന്താണ് . 2012 ലാണ് ആ റിയാലിറ്റി ഷോ നടക്കുന്നത്. ഓരോ ദിവസത്തിലൂടെയും നമ്മൾ കടന്നു പോകേണ്ടതായി വരുന്നു. ആ ഓരോ ദിവസവും നമുക്ക് നൽകുന്നത് ഓരോ അനുഭവങ്ങളും പാഠങ്ങളുമാണ് എന്ന് ബിഹൈൻഡ് നൽകിയ അഭിമുഖത്തിൽ മഞ്ജു പത്രോസ് വ്യക്തമാക്കി.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു ഫാമിലി റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ മഞ്ജു അതേ ചാനലിലെ ജനപ്രിയ പ്രോഗ്രാമായ മറിമായത്തിൽ വേഷമിടുകയായിരുന്നു. ഇതിലെ കഥാപാത്രം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു മാത്രമല്ല സിനിമയിലേക്കുള്ള അവസരവും നേടിക്കൊടുത്തു. അതിനെ 2013 മുതൽക്ക് മലയാളചലച്ചിത്രലോകത്തും മഞ്ജു പത്രോസ് എന്ന താരം സജീവമായി. അതിനിടയിൽ ബിഗ് ബോസ് എന്ന വമ്പൻ റിയാലിറ്റി ഷോയിലും മത്സരാർത്ഥിയായി മഞ്ജു പത്രോസ് എത്തിയിരുന്നു. താരം അവസാനമായി വേഷമിട്ടത് ക്രിസ്റ്റി എന്ന ചിത്രത്തിലാണ്. കൗമുദി ടിവിയിലെ അളിയൻസ് എന്ന ടെലിവിഷൻ പ്രോഗ്രാമിലും ഫ്ലവേഴ്സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പ്രോഗ്രാമിലും താരം വേഷമിടുന്നുണ്ട്.