പതിനഞ്ച് ദിവസം കൊണ്ട് കഠിനമായ വർക്കൗട്ട്..! അർച്ചന കവിയുടെ മേകോവർ കണ്ട് അന്തം വിട്ട് ആരധകർ..

ലാൽ ജോസിന്റെ സംവിധാനത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വന്ന നടിയാണ് അർച്ചന കവി. ലാൽ ജോസ് ഒരുക്കിയ റൊമാന്റിക് സിനിമയായ “നീലത്താമര”യിലൂടെയായിരുന്നു അർച്ചന കവിയുടെ അരങേറ്റം. എം ടി വാസുദേവൻ നായർ എഴുതിയ അനുരാഗവിലോചനയായി എന്ന ഗാനം ആ കാലത്ത് മാത്രമല്ല ഇന്നും ഏറെ വൈറലാണ്. ഈ ഗാനത്തിനെ ഇഷ്ടപ്പെടാത്ത മലയികൾ വളരെ ചുരുക്കമാണ്.

ആദ്യ ചിത്രത്തിൽ തന്നെ അർച്ചനയുടെ അഭിനയ കഴിവ് പുറത്തെടുക്കാൻ സാധിച്ചു. അഭിനയത്തിൽ മാത്രമല്ല യൂട്യൂബർ, അവതാരിക, മോഡൽ എന്നീ മേഖലയിലും തന്റെ കഴിവ് തെളിയിക്കാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു യൂട്യൂബർ, സിനിമ നടി എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമാണ് അർച്ചന. ഇടയ്ക്ക് ആരാധകരെ സന്തോഷിപ്പിക്കുന്ന വീഡിയോകളും പുതിയ ചിത്രങ്ങളും ഇൻസ്റ്റാഗ്രാം വഴി ആരാധകർക്ക് വേണ്ടി നടി പോസ്റ്റ്‌ ചെയ്യാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മൂന്നു ലക്ഷത്തിനു മുകളിൽ ഫോളോവർസുള്ള അർച്ചനയ്ക്ക് ആരാധകരിൽ നിന്ന് എപ്പോഴും മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. ഇപ്പോൾ അർച്ചനയുടെ രൂപ മാറ്റം വന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ഒരുപാട് നാളത്തെ വർക്കോട്ടിനു ശേഷം വയർ കുറച്ച ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. നിരന്തരമായ വ്യായാമത്തിലൂടെ മെലിഞ്ഞു അതിസുന്ദരിയായിരിക്കുകയാണ് അർച്ചന.

അറവാൻ എന്ന ചിത്രത്തിലൂടെ തമിഴ് തുടക്കം കുറിച്ചു. ബാക്ക് ബെഞ്ച് സ്റ്റുഡന്റ് എന്ന സിനിമയിലൂടെ തെലുങ്കിലും തന്റെ സാനിധ്യം അറിയിച്ചു. നീലത്താമര എന്ന മലയാള സിനിമയ്ക്ക് ശേഷം ഒരുപാട് ബിഗ്സ്‌ക്രീനിൽ പ്രേത്യക്ഷപ്പെടാൻ സാധിച്ചുവെങ്കിലും മമ്മി ആൻഡ്‌ മീ എന്നീ ചിത്രങ്ങളിലൂടെ നിരവധി അവാർഡുകളും താരത്തെ തേടിയെത്തിയിരുന്നു.