നല്ല ഒരു ഡ്രസ്സ് വാങ്ങാൻ പോലും ഗതിയില്ലാത്ത കാലം ഉണ്ടായിരുന്നു…! മനസ്സ് തുറന്ന് അമൃത നായർ..

സിനിമയെക്കാളും കൂടുതൽ ആരാധകരും പ്രേഷകരും ഉള്ളത്‌ പരമ്പരകൾക്കാണ്. പരമ്പരകളിൽ ഉള്ള ഓരോ കഥാപാത്രങ്ങൾ നിത്യജീവിതത്തിൽ ഉള്ളത്‌ പോലെയാണ് പ്രേക്ഷകർ കാണുന്നത്. അതിനുമാത്രം വിലയാണ് മലയാളികൾ സീരിയൽ രംഗത്ത് ഉള്ളവർക്കും നാടിനടന്മാർക്കും നൽകുന്നത്. പരമ്പരകളുടെ കാര്യത്തിൽ മലയാള ടെലിവിഷൻ ചാനലുകളിൽ മുൻപന്തിയിൽ നിൽക്കുന്നത് ഏഷ്യാനെറ്റാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത മിക്ക പരമ്പരകളും അതിലെ കഥാപാത്രങ്ങളും ജനങ്ങളുടെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്.

പരസ്പരം, കുങ്കുമപൂവ് എന്നീ സീരിയലുകൾ ഇതിലെ ഉത്തമ ഉദാഹരണങ്ങളാണ്. ടി ആർ പിയുടെ കാര്യത്തിൽ ഏഷ്യാനെറ്റിനെ കടത്തി വെട്ടിക്കാൻ മറ്റൊരു ടെലിവിഷൻ ചാനലുകൾക്ക് സാധിച്ചിട്ടില്ല. അത്തരത്തിൽ വളരെ വിജയകരമായി മുന്നോട്ട് പോകുന്ന സീരിയലാണ് കുടുബവിളക്ക്. സിദ്ധാർഥൻ, സുമിത്ര എന്നീ കഥാപാത്രങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാവുന്ന കഥയാണ് ഈ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

സിദ്ധാർഥൻ എന്ന കഥാപാത്രത്തിനു വേഷമിടുന്നത് നടൻ കെ കെ മേനോൻ ആണെങ്കിൽ സുമിത്രയുടെ വേഷം ചെയുന്നത് മോഹൻലാലിന്റെ നായികയായി അഭിനയിച്ച മീരയാണ്. സീരിയലിൽ ഇരുവരുടെയും ഇളയ മകളാണ് ശീതൾ എന്ന അമൃത നായർ. വളരെ മികച്ച അഭിനയ പ്രകടനമാണ് അമൃത പരമ്പരയിൽ കാഴ്ചവെക്കുന്നത്. ഇപ്പോൾ ഇതാ സമയം മലയാളത്തിനു നൽകിയ അഭിമുഖത്തിൽ നടി തുറന്നു പറഞ്ഞ വാക്കുകൾ പ്രേഷകർക്കിടയിൽ തരംഗമാകുന്നത്.

സീരിയലിൽ വരുന്നതിന് മുമ്പ് താൻ ഒരു സെയിൽസ് ഗേൾ ആണെന്നും കുടുബത്തെ നോക്കാനുള്ള കഷ്ടപാടുകൾ നിറഞ്ഞു നിൽക്കുമ്പോളാണ് ഒരു ഓഡിഷനിൽ താൻ പങ്കുയെടുക്കുന്നത്. എന്നാൽ ഇപ്പോൾ കുടുബവിളക്കിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ്. സീരിയലിൽ ഉള്ള അണിയറ പ്രവർത്തകരോടും അവസരം ഉണ്ടാക്കി തന്നവരോടും അമൃത നന്ദി പറയുന്നുണ്ട്.

ഒരുപാട് ബാധ്യതകൾ തീർക്കാനുണ്ട്. അതുകൊണ്ട് ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാലേ ഇതിൽ നിന്നും കരകയറാൻ സാധിക്കുകയുള്ളു. പരമ്പരയിൽ തന്റെ സഹോദരനായി അഭിനയിക്കുന്ന നോബിൻ ജോണിമായി ഒരു ഫോട്ടോഷൂട്ടിന് ശേഷം ഇരുവരും പ്രണയത്തിലാന്നെന്നും ഉടനെ തന്നെ വിവാഹം ഉണ്ടാകുമെന്നുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രെചരിച്ചിരുന്നു.

എന്നാൽ ഇത് തികച്ചും വ്യാജമാണെന്നും ബാധ്യതകൾ കഴിഞ്ഞതിനു ശേഷം മാത്രമേ വിവാഹത്തിന് കുറിച്ച് ചിന്തിക്കുകയുള്ളു എന്ന് നടി പറയുന്നു. ഒരു ചുരിദാർ പോലും വാങ്ങാൻ കഴിയാത്ത കാലമുണ്ടായിരുന്നുയെന്നും എന്നാൽ ഇപ്പോൾ നല്ല നിലയിൽ ജീവിച്ചു പോകുന്നുയെന്നും നടി അഭിമുഖത്തിൽ തുറന്നു പറഞ്ഞു.