കല്യാണം കഴിക്കാതെ ഒരു അമ്മയാകാനുള്ള ആഗ്രഹം ഉണ്ടായിരുന്നു..! കാവ്യ മാധവൻ..

മലയാളികൾ എന്നും ഇഷ്ടപെടുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു കാവ്യാ മാധവൻ. അഴകിയ രാവണൻ, പൂക്കാലം വരവായി തുടങ്ങിയ സിനിമകളിൽ ബാലതാരമായി ആണ് സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ ആദ്യമായി നായികയായി അഭിനയിച്ചു. ഒട്ടേറെ മലയാളം ചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.താരം ഇന്ന് സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇഷ്ട താരം തന്നെ ആണ് കാവ്യാ മാധവൻ.

ബാലതാരമായി വന്ന് നായിക ആയി വിജയിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ ആണ് കാവ്യാ മാധവൻ. സിനിമയിൽ ഇന്ന് സജീവമല്ലെങ്കിലും താര ത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ദിലീപുമായുള്ള വിവാഹവും കുഞ്ഞിന്റെ ജനനവും ചടങ്ങുകളിൽ പങ്കെടുക്കുന്നതും എല്ലാം സമൂഹമാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. ഒരു അമ്മയാകാനും കുഞ്ഞുങ്ങളെ താലോലിക്കാനും ഉള്ള കാവ്യയുടെ അതിയായ ആഗ്രഹം വിവാഹങ്ങൾക്ക് മുൻപ് നടന്ന ഒരു അഭിമുഖത്തിലെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച വിഷയം ആയിരിക്കുന്നത് ആദ്യവിവാഹം കഴിഞ്ഞപ്പോൾതന്നെ സിനിമയിൽനിന്ന് വിട്ടു നിന്നതാണ്.

പിന്നീട് സിനിമയിലേക്ക് തിരിച്ചുവരികയും ചെയ്തു. സിനിമയിൽ നിന്നാണ് പണവും എല്ലാ സൗഹൃദങ്ങളും എനിക്ക് കിട്ടിയിട്ടുള്ളത് ആ സിനിമയെ ഉപേക്ഷിക്കുക എന്നത് ഞാനായിട്ട് പറയാൻ ഇടവരരുത് എന്നാണ് കാവ്യ പറയുന്നത്. സിനിമയിൽ മാറ്റം വരുന്നതിനനുസരിച്ച് ഞാനും മാറേണ്ടിവരും. ഇപ്പോൾ തനിക്ക് ക്ലാസ്മേറ്റ്സിലെ താര കുറുപ്പ് ആയോ മീശമാധവനിലെ രുക്മണിയെ പോലെയോ ആകാൻ സാധിക്കില്ല. സിനിമകളിലെ ഇടവേളക്ക് അനുസരിച്ച് കഥാപാത്രവും മാറിക്കൊണ്ടിരിക്കും.

കല്യാണത്തെ കുറിച്ച് ഓർക്കുമ്പോൾ പേടിയാണെന്ന് പറയുന്നതിനോടൊപ്പം കുഞ്ഞുങ്ങൾ എന്നുവെച്ചാൽ തനിക്ക് ജീവനാണ് എന്നും അഭിമുഖത്തിൽ കാവ്യ പറയുന്നു. ഒരു സുഹൃത്ത് കഥ പറയാൻ വിളിച്ചു. അയാൾക്ക് എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞു ഉണ്ട് എന്ന് പറഞ്ഞപ്പോൾ ആ കുട്ടിയെ കൊണ്ടു വന്നാലേ കഥ കേൾക്കുന്നു എന്ന് അമ്മയോട് പറയണം എന്ന് കാവ്യ പറഞ്ഞു.അയാൾ മകളുമായി വന്നു. നല്ല മിടുക്കി കുട്ടിയായിരുന്നു. സുന്ദരിക്കുട്ടി.

ആ കുട്ടിയെ കുറിച്ച് പറഞ്ഞപ്പോൾ കാവ്യാ വാചാലയായി. കുട്ടികളെ എന്നുവച്ചാൽ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും താൻ ചെറുപ്പത്തിൽ തലയണ വയറിൽ കെട്ടിവെച്ച് നടന്നിട്ടുണ്ടെന്നും അത് കണ്ടിട്ട് അമ്മാവന്മാർ എല്ലാം തന്നെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും കാവ്യ ഓർത്ത് പറയുന്നു. അമ്മയാകാനുള്ള ആഗ്രഹം ഒരുപാടുണ്ടെങ്കിലും ഒരു കുഞ്ഞിനു വേണ്ടി ജീവിതകാലം മുഴുവനും ഒരാളെ കല്യാണം കഴിക്കണം അതെങ്ങനെ യുള്ള ആൾ ആയിരിക്കും എന്ന് ഒരു പിടിയും ഇല്ല അതാണ് തന്റെ പേടി എന്ന് കാവ്യ അമ്മയോട് പറയാറുണ്ട് എന്ന് അഭിമുഖത്തിൽ പറയുന്നു.