പഴയ എന്നെ നിങ്ങളുടെ ഹൃദയത്തിൽ നിന്ന് മായിചോളു..! സനൂഷ സന്തോഷ്ൻ്റെ കിടിലൻ മേകോവർ കണ്ട് അന്തം വിട്ട് ആരാധകർ..

കുട്ടിക്കാലം മുതലേ സിനിമകളിൽ നിന്ന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള നടിയാണ് സനുഷ. തന്റെ അഞ്ചാം വയസിലാണ് സനുഷ ആദ്യമായി മമ്മൂട്ടി നായകനായി എത്തിയ ദാദ സാഹിബ്‌ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങേറ്റം കുറിച്ചത്. മികച്ച അഭിനയത്തിന് രണ്ട് പ്രാവശ്യം മികച്ച ബാലതാരത്തിനുള്ള അവാർഡും സനുഷ സ്വന്തമാക്കിയിരുന്നു.

പിന്നീട് തമിഴ് രംഗത്ത് നിറസാനിധ്യമായി പ്രേത്യക്ഷപ്പെട്ടിരുന്നു. ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ മിസ്റ്റർ മരുമകനിലാണ് സനുഷ ആദ്യമായി നായിക വേഷത്തിൽ എത്തിയത്. തന്റെ ആദ്യ നായിക സിനിമ ഏറെ ജനശ്രെദ്ധ നേടിയിരുന്നു. മിസ്റ്റർ മരുമകൻ സിനിമയ്ക്ക് ശേഷവും നിരവധി ചലചിത്രങ്ങളിൽ നായിക കഥാപാത്രത്തിൽ സനുഷ പ്രേത്യക്ഷപ്പെട്ടിരുന്നു.

മലയാളികളുടെ പ്രിയങ്കരിയായ സനുഷയുടെ അനുജനും അഭിനയ ലോകത്ത് സജീവമാണ്. ഇപ്പോൾ സനുഷയെ സിനിമകളിൽ കാണാൻ സാധിക്കാത്തത് കൊണ്ട് ആരാധകരിൽ നിന്നും ചോദ്യം ഉയരുകയാണ്. സനുഷ അഭിനയ ജീവിതം അവസാനിപ്പിച്ചു എന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ വഴി പ്രെചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ എല്ലാം വ്യാജമാണെന്ന് തെളിയിച്ചു കൊണ്ട് സനുഷ എത്തിയിരിക്കുകയാണ്.

പുതിയ ചലചിത്രത്തിന് വേണ്ടി തയ്യാറെടുപ്പിലാണ് സനുഷ എന്ന് കഴിഞ്ഞ ദിവസങ്ങൾക്ക് മുമ്പ് പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ ഗൃഹലക്ഷ്മിയ്ക്ക് നൽകിയ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ പുതിയ മേക്കോവർ കണ്ട് ആരാധകരും പ്രേഷകറും അമ്പരന്നിരിക്കുകയാണ്. ഗ്ലാമർ വേഷത്തിൽ എത്തിയ സനുഷയുടെ അടികുറിപ്പും ഏറ്റെടുത്തിരിക്കുകയാണ്. “നിങ്ങളുടെ മനസ്സിൽ ഉള്ള പഴയ വേർഷൻ ഡിലീറ്റ് ചെയ്യുക. അതിന്റെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. ഇനി പുതിയ നിയമങ്ങൾ” എന്നാണ് നടി കുറിച്ചിരിക്കുന്നത്.