റിലീസിംഗിന് ഒരുങ്ങി ഫഹദ് ഫാസിൽ ചിത്രം മാലിക്…

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം മാലിക്കിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു, മഹിഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനായകൻ. നീണ്ട ദിവസത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഒരു മലയാള സിനിമയുടെ തിയേറ്റർ റിലീസ് ഡേറ്റ് പുറത്തുവിടുന്നത്.ചിത്രം മേയ് 13 2021 ന് തിയറ്ററുകളിൽ എത്തും. പെരുന്നാൾ റിലീസ് ആയിട്ടാണ് സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തുക. സെൻസറിങ് പൂർത്തിയായ സിനിമയ്ക്കു ക്ലീൻ യു സെർട്ടിഫിക്കറ്റും കിട്ടിയേനാണ് അണിയറ പ്രവർത്തകർ പറഞ്ഞത്.

20 വയസു മുതല്‍ അമ്പത്തിയേഴം വയസ് വരെയുള്ള സുലൈമാൻ എന്ന ആളുടെയും, തുറയുടെയും ജീവിത കഥ ആണ് മാലിക് എന്ന ചിത്രതിലൂടെ പരാമർശിക്കുന്നത്.ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണെന്നാണ്  സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നത്. ചിത്രത്തിനായി നായകൻ ഫഹദ് ഫാസില്‍ 20 കിലോയോളം ഭാരം കുറച്ചു. ഫഹത്തിന്റെ ഈ മേക്കോവർ വലിയ വാർത്ത തന്നെ ആയിരുന്നു. ലൊക്കേഷനിൽ വെച്ചുള്ള ഫഹദിന്റെ ഫോട്ടോകളും വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു.27 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്, ആന്റോ ജോസഫ് ഫിലിംസ് ന്റെ ബംനറിൽ ആന്റോ ജോസഫ് ആണ് സിനിമയുടെ നിർമാണം.

സിനിമയിൽ ഫഹദിനു പുറമെ ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്,ദിലീഷ് പോത്തന്‍,നിമിഷ സജയന്‍, ചന്ദുനാഥ് എന്നി താരങ്ങളും മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്.