സ്റ്റാർമാജിക് വേദിയിൽ തകർപ്പൻ ഡാൻസുമായി നിത്യാ ദാസും മകൾ നൈനയും കൂടെ നവ്യാ നായരും…

നിലവിൽ ടെലിവിഷൻ ഷോകളിൽ ടി ആർ പി റെറ്റിങ് കൂടുതലായി ഉള്ളത്‌ ഏക പരിപാടിയാണ് സ്റ്റാർ മാജിക്‌. ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയുന്ന ഈ ഷോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്‌. ഒരുപാട് പ്രേക്ഷകർ ഉള്ളതിനാൽ പരിപാടിയിലെ മിക്ക ഷോര്ട്ട് വീഡിയോകളും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വൈറലായി മാറാറുണ്ട്. ഷോകളിൽ അതിഥികളായി എത്തുന്നത് സിനിമ സീരിയൽ താരങ്ങളാണ്.

താരങ്ങൾ ഉള്ളതിനാൽ തന്നെ പ്രേഷകരുടെ ജനശ്രെദ്ധ പിടിച്ചു പറ്റാൻ അധികം സമയം വേണ്ടി വരുന്നില്ല. സ്റ്റാർ മാജിക്കിലെ അനുവിനെയും, ബിനു അടിമാലി അടക്കമുള്ള മത്സരാർത്ഥികൾക്ക് ഏറെ ഇഷ്ടമാണ്. തമാശകളും, ടാസ്‌ക്കുകളും നിറഞ്ഞ ഷോയായത് കൊണ്ട് പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയും. ഇപ്പോൾ വൈറലാവുന്നത് ചില അതിഥികളുടെ ചെറു വീഡിയോയാണ്.

നവ്യ നായർ, നിത്യ ദാസും നിത്യ ദാസിന്റെ മകളുമായ നൈനയുമാണ് അതിഥികളായി ഷോകളിൽ പ്രേത്യക്ഷപ്പെട്ടത്. ഇരുവരും സന്തോഷകരമായ നിമിഷങ്ങളായിരുന്നു സ്റ്റാർ മാജിക്കിൽ കാണാൻ കഴിയുന്നത്. നവ്യ നായറും, നൈനയും, നിത്യ ദാസും ഡാൻസ് കളിക്കുന്ന ഹ്വസ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

പരമ സുന്ദരിയുടെ ഗാനത്തിലാണ് നൃത്തം ചുവടുകളുമായി ഇരുവരും വേദികളിൽ എത്തിയത്. നിറഞ്ഞ കൈയടികളുമായി ആരാധകർ പോസ്റ്റിന്റെ ചുവടെ എത്തിയിരുന്നു. ഈ പറക്കും തളിക എന്ന ദിലീപ് ഹരിശ്രീ അശോകൻ കോമഡി ചിത്രത്തിൽ നിന്നാണ് നിത്യ ദാസ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ദിലീപിന്റെ നായികയായി എത്തിയ നിത്യ ദാസ് വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട പറയുകയായിരുന്നു. നിത്യ വെള്ളിത്തിരയിലേക്ക് ശക്തമായ തിരിച്ചു വരവ് ഉണ്ടാവുമോ എന്നാണ് ആരാധകർ ചോദിക്കുന്നത് .

© 2024 M4 MEDIA Plus