ബിഗ് ബോസ് താരം അലീന പടിക്കലും രോഹിതും വിവാഹിതരായി..! കല്യാണ വീഡിയോ കാണാം..

മലയാള സീരിയൽ രംഗത്ത് അഭിനയിക്കുന്ന അഭിനേതാക്കളെ മലയാളികൾക്ക് എന്നും സുപരിചിതമാണ്. ചില നടിമാർക്ക് സിനിമകാലിലെക്കാളും കൂടുതൽ ആരാധകർ ലഭിക്കുന്നത് പരമ്പരകളിലൂടെയാണ്. ഇതിന്റെ പ്രധാന ഉദാഹരണങ്ങളാണ് പരസ്പരം, കുങ്കമപൂവ് തുടങ്ങിയ സീരിയൽ. സീരിയൽ മാത്രമല്ല പരമ്പരയിൽ ഉള്ള അഭിനേതാക്കളും പ്രേക്ഷകർക്ക് വലിയ കാര്യമാണ്.

അത്തരത്തിൽ സീരിയൽ രംഗത്ത് നിന്നും മലയാളികളുടെ ഹൃദയം കീഴടക്കിയ ഒരു നടിയാണ് എലീന പടിക്കൽ. അഭിനയ മാത്രമല്ല പല ടെലിവിഷൻ ഷോകളിൽ അവതാരികയായി തിളങ്ങാൻ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനെയൊക്കെ ഉപരി ലോകമെമ്പാടും പ്രേഷകരുള്ള മലയാളത്തിലെ ടെലിവിഷൻ ഷോയിലെ മത്സരാർത്ഥി കൂടിയായിരുന്നു എലീന പടിക്കൽ.

ഇന്ത്യയിൽ ആദ്യമായി ബിഗ്ബോസ് സംപ്രേഷണം ചെയുന്നത് ഹിന്ദിയിലാണ്. ഹിന്ദിയിൽ ഏകദേശം 12 എപ്പിസോഡുകൾ കഴിഞ്ഞിട്ടുണ്ട്. ഹിന്ദിയിൽ അവതാരകനായി എത്തുന്നത് ബോളിവുഡിലെ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടനായ സൽമൻ ഖാനാണ്. സണ്ണിലിയോൺ അടക്കമുള്ള ഇന്ത്യയിലെ മികച്ച നടിമാർ വരെ ഹിന്ദി ബിഗ്ബോസിൽ മത്സരാർത്ഥിയായി വേഷമിട്ടിട്ടുണ്ട്. മികച്ച പ്രതികരണങ്ങൾ ലഭിച്ചതു കൊണ്ടാണ് പിന്നീട് പല ഭാക്ഷകളിലേക്കും ബിഗ്ബോസ് സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്.

തമിഴിൽ കമല ഹാസൻ ആണെങ്കിൽ മലയാളത്തിൽ മലയാളികളുടെ സ്വന്തം ഏട്ടനായ മോഹൻലാലാണ് അവതാരകനായി എത്തിയിരുന്നത്. ഇതിനോടകം തന്നെ മൂന്നു എപ്പിസോഡുകൾ പൂർത്തിയാക്കാൻ മലയാളത്തിലുള്ള ബിഗ്ബോസ്സിന് കഴിഞ്ഞു. ഇതിൽ രണ്ടാമത്തെ എപ്പിസോഡിലായിരുന്നു എലീന പടിക്കൽ മത്സരാർത്ഥിയായി ഉണ്ടായിരുന്നത്.

ആര്യ, രഞ്ജിത്ത് സാർ, ഫക്രു തുടങ്ങി നിരവധി ശക്തമായ മത്സരാർത്ഥികൾ മത്സരത്തിൽ പങ്കുയെടുത്തിരുന്നു. പിന്നീട് കൊറോണ എന്ന മഹാമാരി വന്നതോടെ ഷോ പകുതിയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നു. അങ്ങനെ മത്സരാർത്ഥിയെ കണ്ടുപിടിക്കാൻ സാധിക്കാതെയാണ് മൂന്നാമത്തെ സീസൺ ഈ വർഷം ആരംഭിച്ചത്. ശാരീരികമായും മാനസികമായും മികച്ച മത്സര ബുദ്ധിയോടെയായിരുന്നു എലീന പടിക്കൽ ഷോയിൽ കാഴ്ചവെച്ചിരുന്നു.

ഒരുപക്ഷേ ഷോയിൽ നിന്നുമാണ് നടിയ്ക്ക് നിരവധി ആരാധകരെ നേടിയെടുക്കാൻ സാധിച്ചത്. ഒരു കൂട്ടം ആരാധകരും തന്നെ സ്നേഹിക്കുന്നവരും കാരണമാണ് അത്ര നാൾ എലീനയ്ക്ക് ബിഗ്ബോസ്സിൽ നിൽക്കാൻ കഴിഞ്ഞത്. ബിഗ്ബോസ്സിൽ നിന്നും ഇറങ്ങിയതിനു ശേഷം തന്റെ പ്രിയ ആരാധകരിൽ നിന്നും നല്ല അഭിപ്രായങ്ങളമായിരുന്നു തന്നെ തേടിയെത്തിയിരുന്നത്.

ഇപ്പോൾ ഇതാ എലീനയുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഏറെ നാളത്തെ പ്രണയത്തിന്റെ ഒടുവിലാണ് ഇരുവരും വിവാഹത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. രോഹിത് പ്രദാപാണ് എലീനയുടെ ജീവിത പങ്കാളിയായി വരാൻ ഒരുങ്ങുന്നത്. ഇന്ന് രാവിലെ കോഴിക്കോട് വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ എല്ലാം പൂർത്തിയായത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളു മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കുയെടുത്തിരുന്നത്. കാഞ്ചിപുറം ഡാർക്ക്‌ മെറൂൺ നിറത്തിൽ ഉള്ള സാരീയാണ് എലീന പടിക്കൽ ധരിച്ചിരിക്കുന്നത്.