ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലികെട്ട് ഇനി കന്നഡയിൽ കാണാം..! ശ്രദ്ധ നേടി ചിത്രത്തിൻ്റെ ട്രൈലർ..

ലിജോ ജോസ് പെല്ലിശ്ശേരിയുടെ എക്കാലത്തെയും ഹിറ്റ്‌ സിനിമയാണ് ജെല്ലികെട്ട്. സിനിമ പ്രേഷകരെ ഒന്നടകം ഒരു പോത്തിന്റെ പിന്നാലെ ഓടിച്ച ലിജോ ജോസ് മലയാള സിനിമയിലെ അറിയപ്പെടുന്ന വ്യക്തിയായി മാറിയിരിക്കുകയാണ്. മറ്റൊരു സിനിമകൾക്ക് ലഭിക്കാത്ത സ്വീകാര്യതയായിരുന്നു ഈ ചലച്ചിത്രത്തിനു ലഭിച്ചത്. ഓസ്കാർ നോമിനേഷൻ വരെ പോയിരുന്നു എന്ന മാറ്റൊരു രഹസ്യം കൂടി ഈ സിനിമയുടെ പുറകിലുണ്ട്.

ജെല്ലികെട്ടിനു അന്താരാഷ്ട്രത്തിൽ നിന്നും ഒട്ടനവധി പുരസ്‌കാരങ്ങളും പ്രേശംസകളുമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ആന്റണി വര്ഗീസായിരുന്നു പ്രധാന കഥാപാത്രമായി ചലച്ചിത്രത്തിൽ എത്തിയിരുന്നത്. അഭിനയ വൈഭവം കൊണ്ട് സിനിമയെ ഉയരങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചുവെന്ന് പറയാം. എന്നാൽ ജെല്ലിക്കെട്ട് കന്നഡയിലേക്ക് റീമേക്ക് ചെയ്തിരുന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകൾ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ ഇതാ കന്നഡ സിനിമയുടെ ട്രൈലറാണ് സമൂഹ മാധ്യമങ്ങളിൽ ചലചിത്ര പ്രേമികൾ ഏറ്റെടുക്കുന്നത്. ഭക്ഷകരു എന്നാണ് കന്നഡ സിനിമയുടെ പതിപ്പിൻറെ നാമം. കൊറോണ മൂലം ഭക്ഷകരു ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. അങ്കമാലി ഡയറീസ്, ഈ. മാ, യൗ എന്നീ സിനിമകൾക്ക് ശേഷമാണ് ലിജോ ജോസ് ജെല്ലിക്കെട്ടിന്റെ പ്രൊജക്റ്റ്‌ ഏറ്റെടുക്കുന്നത്.

അറക്കാൻ കൊണ്ട് പോയ പോത്ത് ഗ്രാമത്തിൽ നിന്നും ഓടി പോകുകയും പിന്നീടുണ്ടായ സംഭവവികാസങ്ങളാണ് സിനിമയുടെ ഉടനീളം സംവിധായകൻ കാണിക്കുന്നത്. മികച്ച കഥാപാത്രങ്ങളെയായിരുന്നു ചിത്രത്തിൽ അവതരിപ്പിച്ചത്. സിനിമയിലെ അഭിനയതാകൾ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത്.