അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന അഭിനയത്രിയായിരുന്നു ഗായത്രി ആർ സുരേഷ്. ആദ്യ ചലച്ചിത്രത്തിലൂടെ തന്നെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം താരത്തിനു ലഭിച്ചു എന്ന് വേണം പറയാൻ. കൈകാര്യം ചെയ്ത എല്ലാ വേഷങ്ങളും സിനിമകളും മികച്ചതാക്കാൻ മാത്രമേ താരം ശ്രെമിച്ചിട്ടുള്ളു.

ആദ്യ സിനിമ സിനിമ പ്രേഷകരുടെ ഇടയിൽ വലിയ ഹിറ്റായി മാറി, ഈയൊരു സിനിമയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രമായി എത്തിയ ഒരേ മുഖം, ടോവിനോ തോമസിന്റെ ഒരു മെക്സിക്കൻ അപാരത, നിവിൻ പോളിയുടെ സഖാവ്, ചിൽഡ്രൻസ് പാർക്ക് എന്നീ ചലച്ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളായി താരം തിളങ്ങി. സിനിമയിലേക്ക് വരുന്നതിനു മുന്നേ താരം മോഡലിംഗ് രംഗത്ത് അതിസജീവമായിരുന്നു.

മോഡലിംഗ് രംഗത്ത് തന്റെ ഒരുപാട് സംഭാവനങ്ങൾ നമ്മൾക്ക് ഇന്ന് കാണാൻ കഴിയും. കൂടാതെ 2014ൽ മിസ് കേരള എന്ന പട്ടവും താരം സ്വന്തമാക്കിരുന്നു. ഇതിനു ശേഷമാണ് നടിക്ക് സിനിമയിലേക്കുള്ള അവസരങ്ങൾ തേടിയെത്തുന്നത്. അങ്ങനെ ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമ പ്രേമികളുടെ മനസിൽ ഇടം നേടാൻ താരത്തിനു സാധിച്ചു. ഇന്ന് മലയാളികളുടെ പ്രിയ താരമാണ് ഗായത്രി ആർ സുരേഷ്. ഇന്നും ഒരുപാട് അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്.

മോഡലിംഗ് രംഗത്ത് സജീവമായത് കൊണ്ട് തന്നെ താരം സോഷ്യൽ മീഡിയയിലും നിറസാനിധ്യമാണ്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും ചുരുങ്ങിയ സമയം കൊണ്ടാണ് സൈബർ ഇടങ്ങളിൽ വൈറലായി മാറാറുള്ളത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ജനശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അതിഗംഭീരമായ ഡാൻസ് ചെയ്യുന്ന ഗായത്രിയെ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു. മനോഹരമായ ചുവടുകളാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

© 2024 M4 MEDIA Plus