ഒരു ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി ദൃശ്യം നായിക അൻസിബ ഹസ്സൻ..! വിഡിയോ കാണാം..

അവതാരികയിലൂടെ സിനിമ ലോകത്തിലേക്ക് എത്തിയ നിരവധി നടിമാരെ നമ്മൾക്ക് ഇന്ന് മലയാള സിനിമയിൽ കാണാൻ കഴിയും. മോഡലിംഗ് അവതാരിക എന്നീ മേഖലയിലൂടെയാണ് മിക്ക അഭിനേതാക്കളും സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തുന്നത്. അത്തരത്തിൽ ടെലിവിഷൻ പരിപാടിയിലൂടെ സിനിമയിലേക്കെത്തിയ അഭിനയത്രിയാണ് അൻസിബ ഹസ്സൻ. ഗോപു ബാലാജി സംവിധാനം ചെയ്ത തമിഴ് ചലചിത്രമായ പറഞ്ഞോദി എന്ന സിനിമയിലൂടെയാണ് അൻസിബ അഭിനയത്തിന് തുടക്കം കുറിക്കുന്നത്.

ആദ്യമായി തന്നിക്ക് അവസരം ലഭിക്കുന്നത് തമിഴ് സിനിമയിലൂടെയാണ്. പിന്നീട് 2013ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിലൂടെ സുപ്രധാരണ വേഷം കൈകാര്യം ചെയ്യാൻ ഈ നടിയ്ക്ക് സാധിച്ചു. ഒരുപക്ഷെ തന്റെ അഭിനയ ജീവിതം മാറ്റിമറിച്ച ചലചിത്രമായിരുന്നു ദൃശ്യം. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുമ്പോൾ ജോർജ്കുട്ടിയുടെ മൂത്ത മകളിന്റെ വേഷത്തിലാണ് അൻസിബ എത്തിയിരുന്നത്.

സിനിമ തീയേറ്ററുകളിൽ പുറത്തിറങ്ങിയതിനു ശേഷം ഒരുപാട് മികച്ച അഭിപ്രായങ്ങളായിരുന്നു നടിയെ തേടിയെത്തിയിരുന്നത്. ഈയൊരു ചലചിത്രത്തിന് ശേഷമാണ് മലയാളത്തിനും തമിഴിൽ നിന്നും അനേകം അവസരങ്ങൾ ലഭിക്കാൻ ആരംഭിച്ചതും. കോഴിക്കോട് സ്വേദേശിയായ അൻസിബ നിരവധി തമിഴ് മലയാള സിനിമകളിൽ ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഒരുപക്ഷേ മലയാളത്തിനെക്കാലും അനവധി സിനിമകൾ ലഭിച്ചത് കോളിവുഡിൽ നിന്ന് തന്നെയാണ്. കൊച്ചു കുട്ടികളുടെ പ്രിയ ടെലിവിഷൻ ചാനലായ കൊച്ചു ടീവിയിൽ നിന്നാണ് അവതാരികയിൽ തുടക്കം കുറിക്കുന്നത്. പിന്നീട് ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ ചലെൻജിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ മുതലാണ് മലയാളികളിൽ നിന്നും ഏറെ ജനശ്രെദ്ധ നേടുന്നത്.

ശേഷം ഏഷ്യാനെറ്റ്‌, സൂര്യ, കൗമുദി തുടങ്ങിയ ചാനലുകളിൽ അവതാരികയായും, ഗസ്റ്റായും അനേകം ആരാധകരെ സ്വന്തമാക്കി. സിനിമകളിൽ നിന്നതിനെക്കാളും കൂടുതൽ ആരാധകരെ ലഭിച്ചത് ടെലിവിഷൻ ഷോകളിൽ നിന്നുമാണ്. സമൂഹ മാധ്യമങ്ങളിൽ മറ്റ് നടിമാരെ പോലെ തന്റെതായ വ്യക്തിമുദ്ര നടി പതിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് അൻസിബയ്ക്ക് എപ്പോഴും ലഭിക്കാറുള്ളത്.

ഇൻസ്റ്റാഗ്രാമിൽ സജീവമായ അൻസിബയ്ക്ക് ലക്ഷ കണക്കിന് ആരാധകരെ കാര്യത്തിലും യാതൊരു കുറവുമുണ്ടായിരുന്നില്ല. അൻസിബ ഹസ്സൻ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ള പോസ്റ്റുകൾക്കെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോൾ അൻസിബയുടെ പുതിയ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ യൂട്യൂബിൽ ട്രെൻഡിംഗ് ആയി നിക്കുകയാണ്. ഇതിനു മുമ്പും അൻസിബ ഫോട്ടോഷൂട്ടുകളിൽ ആരാധകരെ ഞെട്ടിപ്പിച്ചു കൊണ്ട് മാധ്യമങ്ങളിൽ പ്രേത്യക്ഷപ്പെടാറുള്ളത്.

ഒരു ആഴ്ച കൊണ്ട് രണ്ടിയരത്തിന് മുകളിൽ വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്.2021ൽ ജിത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത് ഒടിടി റിലീസ് ചെയ്ത ദൃശ്യം രണ്ടാം ഭാഗത്തിലാണ് നടി ഏറ്റവും അവസാനമായി മലയാള ചലചിത്രത്തിൽ അഭിനയിച്ചത്. നല്ല അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് കാണികളിൽ നിന്നും ലഭിച്ചത്.