സാമിലെ സോങ്ങിന് ചുവടു വച്ച് നടി രശ്മിക..! വീഡിയോ പങ്കുവച്ച് താരം..

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ. രണ്ട് ഭാഗങ്ങളായി പുറത്തിറക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 17-നാണ് തിയേറ്ററുകളിൽ എത്തും. അല്ലു അർജുൻ നായകനായ ഈ വമ്പൻ ചിത്രത്തിലെ വില്ലൻ വേഷത്തിൽ എത്തുന്നത് മലയാള നടൻ ഫഹദ് ഫാസിൽ ആണ്. അതു കൊണ്ട് തന്നെ മലയാളികളും ഏറെ ആവേശത്തോടെയാണ് പുഷ്പ എന്ന ചിത്രത്തിന്റെ റീലീസിന് വേണ്ടി കാത്തിരിക്കുന്നത്.

തെന്നിന്ത്യൻ താരമായ രശ്മിക മന്ദാനയാണ് ചിത്രത്തിൽ അല്ലുവിന്റെ നായികയായി എത്തുന്നത് . കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് രശ്മിക . ക്യൂട്ടിനെസ് ക്യൂൻ എന്നാണ് ആരാധകർ താരത്തെ വിളിക്കുന്നത്. പൊതുവേദിയിൽ പങ്കെടുക്കുമ്പോൾ പോലും ചൈൽഡിഷ് ആയിട്ടുള്ള ഭാവങ്ങളും ക്യൂട്ട് ആയിട്ടുള്ള ചിരിയുമൊക്കെയാണ് താരത്തിൽ നിന്ന് കാണാൻ സാധിക്കാറുള്ളത്.


പുഷ്പയുടെ പ്രീ റിലീസ് ഇവന്റ് നടന്നത് കഴിഞ്ഞ ദിവസമായിരുന്നു . ആ ഇവന്റിൽ അല്ലു അർജുനും രശ്മികയുo ഉൾപ്പെടെ നിരവധി താരങ്ങളും അതിഥികളും പങ്കെടുത്തിരുന്നു . എന്നാൽ ഇവന്റിലെ ക്യാമറ കണ്ണുകൾ കൂടുതലായും ഫോക്കസ് ചെയ്തത് രശ്മികയിലേക്ക് ആണ് . ബ്ലാക്ക് സാരിയിൽ കിടിലൻ ലുക്കിലാണ് താരം ഇവന്റ് വേദിയിൽ പ്രത്യക്ഷപ്പെട്ടത് . സ്റ്റേജിൽ എത്തിയ താരം സാമി സോങ്ങിന് സാരിയിൽ ഡാൻസും ചെയ്തിരുന്നു.
ഈ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുമ്പോഴാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സാമി സോങ്ങിന് റീൽസ് വീഡിയോയുമായി എത്തിയിട്ടുള്ളത് . ഷോർട്സിൽ എത്തി സാമി സോങ്ങിന് ഡാൻസ് ചെയ്ത താരത്തിന്റെ വീഡിയോ ആരാധകർക്കിടയിൽ തരംഗമായി . ക്യൂട്ട് എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത് . രശ്മിയ ബോളിവുഡിൽ ആദ്യമായി അഭിനയിച്ച ചിത്രത്തിന്റെയും ഷൂട്ടിങ് പൂരത്തിയായി.