നീല ഗൗണിൽ അതീവ സുന്ദരിയായി മാളവിക മേനോൻ ; ഹണി റോസിനു വെല്ലുവിളിയാകുമോ എന്ന് ആരാധകർ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിമാരിൽ ഒരാളാണ് മാളവിക മേനോൻ. ഒരുപക്ഷേ മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണെന്ന് പറയാം. ചുരുക്കം ചില സിനിമകളിലൂടെ തന്റെതായ ഒരു വ്യക്തിമുദ്ര മലയാള ഇൻഡസ്ട്രിയിൽ പതിപ്പിച്ച ഒരു അഭിനയത്രി കൂടിയാണ് മാളവിക. അഭിനയത്തിനു പ്രധാന്യം നൽകുന്നത് പോലെ താരം മോഡൽ. ഫോട്ടോഷൂട്ട് മേഖലയിലും ഏറെ പ്രാധാന്യം നൽകാറുണ്ട്. അതിനാൽ തന്റെ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറാറുണ്ട്.

എന്നാൽ അടുത്തിടെയായി താരം ഫോട്ടോഷൂട്ട് മേഖലയിൽ ഏറെ ശ്രെദ്ധ നൽകാറുണ്ട്. പല സമയങ്ങളിൽ താരം വ്യത്യസ്തമായ ലുക്കിൽ ആരാധാകരെ ഞെട്ടിക്കാറുള്ള മാളവിക തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇത്തവണ താരം എത്തിയത് നീല നിറത്തിലുള്ള ബോഡികോൺ ഗൗൺ ധരിച്ചാണ് ആരാധകരുടെ മുമ്പാകെ പ്രേത്യക്ഷപ്പെട്ടത്. ധരിക്കുന്ന വസ്ത്രത്തിൽ താരം എപ്പോഴും പുതുമ കൊണ്ട് വരാൻ ശ്രെമിക്കാറുണ്ട്.

ഡീപ്പ് വി നെക്കുള്ള സ്ലീവ് ലെസ് ഗൗൺ ആണ് താരം ഈ പ്രാവശ്യം പെയർ ചെയ്തത്. ഹൈ സ്ലീട്ട് ഗൗൺ മാളവികയ്ക്ക് ഏറെ ചേരുന്നുണ്ടെന്നാണ് പല ആരാധകരുടെ അഭിപ്രായം. ഇതിന്റെ കൂടെ തന്നെ സിമ്പിൾ ഡിസൈനിൽ വരുന്ന മാലയും വളയും പെയർ ചെയ്തിട്ടുണ്ട്. കണ്ണിനും ചുണ്ടിനും ആകർഷിതമാക്കിയാണ് താരം മേക്കപ്പ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ ചിത്രത്തിനു കമന്റുകളുമായി ഒട്ടേറെ ആരാധകരാണ് രംഗത്ത് എത്തിയത്.

പലരും ഹണി റോസിനെ മാളവികയുമായി കംപയർ ചെയ്യാറുണ്ട്. ഹണി റോസിന് വെല്ലുവിളിയാകുമോ എന്നാണ് പലരും ചോദിക്കുന്നത്. 2012ൽ റിലീസ് ചെയ്ത നിദ്ര എന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെച്ച താരത്തിനു പിന്നീട്ങ്ങോട്ട് നിരവധി അവസരങ്ങളാണ് തേടിയെത്തിയത്. ഇപ്പോൾ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിമാരിൽ ഒരാളാണ് മാളവിക മേനോൻ.

© 2024 M4 MEDIA Plus